ലോകത്ത് പ്രതിദിനം കോവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യയില്‍ വന്‍ വര്‍ദ്ധന. ഒരു ദിവസം ഒരു ലക്ഷം കോവിഡ് രോഗബാധിതര്‍ എന്ന നിലയിലേക്ക് രാജ്യത്തിന്റെ സ്ഥിതി ആശങ്ക ഉയര്‍ത്തി മുന്നേറുകയാണ്.ബുധനാഴ്ച മാത്രം രാജ്യത്ത് 97,894 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗബാധിതരുടെ എണ്ണം 51,15,253 ആയി ഉയര്‍ന്നു. ഒരു ദിവസം ആയിരം കോവിഡ് മരണം എന്ന നിരക്കിലേക്കും രാജ്യത്തിന്റെ സ്ഥിതി മാറി.ഇന്നലെ മാത്രം 1132 പേരാണ് കോവിഡ് രോഗബാധമൂലം രാജ്യത്ത് മരിച്ചത്. ഇതോടെ മരണസംഖ്യ 83,198 ആയി ഉയര്‍ന്നു. ഇതേസമയം 82,719 പേര് ഇന്നലെ കോവിഡ് മുക്തി നേടിയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. നിലവില്‍ 10.09,976 പേര് മാത്രമാണ് രാജ്യത്ത് ചികിത്സയിലുള്ളത്.
രാജ്യത്ത് കോവിഡ് ഏറ്റവും രൂക്ഷമായ മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 12 ലക്ഷത്തിലേക്ക് കടക്കുകയാണ്. ഇന്നലെ മാത്രം സംസ്ഥാനത്ത് 23,365 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രോഗബാധിതരുടെ എണ്ണം 11,21,221 ആയി.തമിഴ്നാട്, ആന്ധ്രപ്രദേശ്, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലും രോഗബാധിതരുടെ എണ്ണം ഉയരുന്നു. കര്‍ണാടകയില്‍ 9725 പേര്‍ക്കും, ആൃന്ധ്രപ്രദേശില് 8835 പേര്‍ക്കും, തമിഴ്നാട്ടില്‍ 5652 പേര്‍ക്കുമാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
You might also like