28 ദിവസത്തിനിടെ വാഹനപരിശോധന കര്‍ശനമാക്കിയ മോട്ടോര്‍ വാഹനവകുപ്പ് പെറ്റിയടിച്ചത് നാലരക്കോടി രൂപ

0

എന്നാല്‍ നിസാര കാര്യങ്ങള്‍ പോലും ചൂണ്ടിക്കാട്ടി ഉദ്യോഗസ്ഥര്‍ വന്‍ തുക ഈടാക്കുന്നതായും ആക്ഷേപം ഉയരുന്നുണ്ട് .അതേസമയം , സമൂഹ മാധ്യമങ്ങളില്‍ വ്യാജ സന്ദേശങ്ങളിട്ട് അപകീര്‍ത്തിപ്പെടുത്തുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ മോട്ടോര്‍ വാഹന വകുപ്പ് തീരുമാനിച്ചിട്ടുണ്ട് .ഇ ചെല്ലാന്‍ ആപ്ലിക്കേഷന്റ സഹായത്തോടെയാണ് മോട്ടോര്‍ വാഹനവകുപ്പ് വാഹന പരിശോധന കര്‍ശനമാക്കുന്നത് . നിയമം ലംഘിച്ച വാഹനത്തിന്റ ചിത്രം എടുത്ത് ആപ്പില്‍ അപ് ലോഡ് ചെയ്താല്‍ ഉടമയുടെ ഫോണ്‍ നമ്ബരിലേക്ക് ഉടനടി പിഴത്തുകയുടെ സന്ദേശം എത്തും. ആപ്പ് വന്നതോടെ വാഹനത്തില്‍ വരുത്തിയിട്ടുള്ള എല്ലാ തരം മോടി പിടിപ്പിക്കലും പിടികൂടിത്തുടങ്ങി . 5000 രൂപയാണ് ഇതിന് പിഴ . നിര്‍ത്തിയിട്ട വണ്ടികള്‍ക്കും രക്ഷയില്ലാതായി . 20,623 പേരില്‍ 776 പേര്‍ക്കും കഴിഞ്ഞ 28 ദിവസത്തിനിടെ പണി കിട്ടിയത് വാഹനത്തിലെ മോടി പിടിപ്പിക്കലിനാണ് . ഒരു മാസത്തിനിടെ 4.42 കോടി രൂപയാണ് പെറ്റിയിനത്തില്‍ ലഭിച്ചത് .

You might also like

Leave A Reply

Your email address will not be published.