പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ഷ്​​ടാ​വു​മാ​യി ഇ​ന്ത്യ​ന്‍ അം​ബാ​സ​ഡ​ര്‍ കൂ​ടി​ക്കാ​ഴ്​​ച ന​ട​ത്തി

0

പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫയുടെ ഉപദേഷ്​ടാവ് ശൈഖ് സല്‍മാന്‍ ബിന്‍ ഖലീഫ ആല്‍ ഖലീഫയുമായി ബഹ്റൈനിലെ ഇന്ത്യന്‍ അംബാസഡര്‍ പിയൂഷ് ശ്രീവാസ്​തവ കൂടിക്കാഴ്​ച നടത്തി. ഇരുരാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന ശക്തമായ നയതന്ത്രബന്ധവും വിവിധ മേഖലകളിലെ സഹകരണവും ചര്‍ച്ചയായി.വരുംകാലങ്ങളില്‍ സഹകരണം വ്യാപിപ്പിക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷ ശൈഖ് സല്‍മാന്‍ പങ്കുവെച്ചു. പുതുതായി ഏല്‍പിക്കപ്പെട്ട ചുമതല ഭംഗിയായി നിര്‍വഹിക്കാന്‍ സാധിക്കട്ടെയെന്നും അദ്ദേഹം ആശംസിച്ചു. തനിക്കു നല്‍കിയ ഊഷ്​മള സ്വീകരണത്തിന് അംബാസഡര്‍ നന്ദി അറിയിച്ചു.

You might also like
Leave A Reply

Your email address will not be published.