ദോഹ: ഇതിനായി മൂന്നുഘട്ട പദ്ധതിക്ക് അംഗീകാരം നല്‍കിയതായി ദുരന്ത നിവാരണ ഉന്നതാധികാര സമിതി അറിയിച്ചു. രാജ്യത്തെ ആരോഗ്യ സൂചകങ്ങളെ അടിസ്ഥാനമാക്കി പൊതുജനാരോഗ്യ മന്ത്രാലയത്തിെന്‍റ പ്രത്യേക ശിപാര്‍ശ പ്രകാരമായിരിക്കും ഇവ നടപ്പാക്കുക.അതേസമയം, രാജ്യത്തുനിന്ന് കോവിഡ്-19 നിയന്ത്രണങ്ങള്‍ നീക്കുന്നതിെന്‍റ നാലാം ഘട്ടം നേരത്തേ നിശ്ചയിച്ചപോലെ തുടരുമെന്നും ദുരന്തനിവാരണ ഉന്നതാധികാര സമിതി പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.ആഗോള തലത്തില്‍ കോവിഡ്-19 വ്യാപനം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തില്‍, ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ ഖത്തറിലേക്ക് മടങ്ങിയെത്തുന്ന എല്ലാവരും നിര്‍ബന്ധിത ക്വാറന്‍റീനില്‍ പ്രവേശിക്കണം. കോവിഡ്-19 അപകട സാധ്യത കുറഞ്ഞ രാജ്യങ്ങളുടെ പട്ടിക പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിടും. രാജ്യത്ത് രോഗവ്യാപനം തടയുന്നതിലെ പ്രധാന ഘടകങ്ങള്‍ പൊതുജനങ്ങള്‍ക്കിടയിലെ ബോധവത്കരണവും സുരക്ഷ മുന്‍കരുതലുകള്‍ പാലിക്കുന്നതിലെ കണിശതയും പ്രതിബദ്ധതയുമാണ്. ഇതിനാല്‍ പൊതുജനങ്ങള്‍ ഒത്തുകൂടുേമ്ബാഴും സാമൂഹിക പരിപാടികളില്‍ പങ്കെടുക്കുേമ്ബാഴും നിയന്ത്രണങ്ങള്‍ പാലിക്കുന്നതില്‍ വീഴ്ച വരുത്തരുത്. അത് വളരെ നിര്‍ണായകമാണ്. കൃത്യമായ നിര്‍ദേശങ്ങള്‍ പാലിച്ചില്ലെങ്കില്‍ രാജ്യത്ത് വീണ്ടും കോവിഡ്-19 വ്യാപനമുണ്ടാകും.രോഗവ്യാപനം തടയുന്നതിനും ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി നിരവധി നിയന്ത്രണങ്ങള്‍ നടപ്പിലാക്കേണ്ടിയിരിക്കുന്നുവെന്നും സമിതി വ്യക്തമാക്കി. ഖത്തറിെന്‍റ മികച്ച ആരോഗ്യ സംവിധാനവും പൊതുജനങ്ങളുടെ സഹകരണവും സുരക്ഷ മുന്‍കരുതലുകള്‍ പാലിക്കുന്നതിലെ പ്രതിബദ്ധതയും കോവിഡ് വ്യാപനത്തിെന്‍റ ഉയര്‍ന്ന ഘട്ടത്തെ മറികടക്കുന്നതിന് തുണയായിട്ടുണ്ട്. ലോകത്തില്‍ മരണനിരക്ക് ഏറ്റവും കുറഞ്ഞ രാജ്യങ്ങളിലൊന്നാണ് ഖത്തറെന്നും സമിതി ചൂണ്ടിക്കാട്ടി. പൊതുജനങ്ങളുടെ സുരക്ഷ, സംരക്ഷണം, സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തല്‍ എന്നിവ സന്തുലിതമായി മുന്നോട്ട് കൊണ്ടുപോകുന്ന നടപടികളാണ് അധികൃതര്‍ സ്വീകരിക്കുന്നത്. രാജ്യത്ത് കോവിഡ്-19 വ്യാപനം തടയാന്‍ സാധിച്ചുവെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍, ഇതിനര്‍ഥം വൈറസ് പൂര്‍ണമായും പിന്‍വാങ്ങിയെന്നോ അപ്രത്യക്ഷമായെന്നോ അല്ല. ലോകത്തെ നിരവധി രാജ്യങ്ങളില്‍ മഹാമാരിയുടെ രണ്ടാം വ്യാപനം ആരംഭിച്ചിട്ടുണ്ട്. നാം കൂടുതല്‍ ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. സുരക്ഷ മുന്‍കരുതലുകള്‍ പാലിക്കുന്നതില്‍ ഒരു വീഴ്ചയും വരുത്തരുതെന്നും ഉന്നതാധികാര സമിതി വ്യക്തമാക്കി.കോവിഡ് ഭീഷണി പൂര്‍ണമായും ഇല്ലാതായിട്ടില്ലെങ്കിലും ഖത്തറില്‍ സാധാരണജീവിതം തിരിച്ചുവന്നിട്ടുണ്ട്.സെപ്റ്റംബര്‍ ഒന്നുമുതല്‍ രാജ്യത്ത് മിക്ക നിയന്ത്രണങ്ങളും നീക്കിയിട്ടുണ്ട്. നിബന്ധനകള്‍ക്ക് വിധേയമായി ഇന്ത്യക്കാരടക്കമുള്ള പ്രവാസികള്‍ തിരിച്ചെത്തുകയും ചെയ്യുന്നു. തിരിച്ചെത്തുന്ന പ്രവാസികളിലടക്കം കോവിഡ് സ്ഥിരീകരിക്കപ്പെടുന്നുണ്ട്.പ്രതിരോധ നടപടികള്‍ സ്വീകരിക്കുന്നതിലടക്കം പലരും വീഴ്ച കാണിക്കുന്നു. പ്രഫഷനലുകള്‍ക്കിടയിലും വിദേശികള്‍ക്കിടയിലും രോഗവ്യാപനം കൂടുകയും ചെയ്യുന്നു. സ്വദേശി കുടുംബങ്ങളിലും രോഗംവരുന്നുണ്ട്. ഇതോടെയാണ് വീണ്ടും ചില നിയന്ത്രണങ്ങള്‍ കൊണ്ടുവരാന്‍ അധികൃതര്‍ ആലോചിക്കുന്നത്.