വികസന പ്രവര്‍ത്തനങ്ങളോടനുബന്ധിച്ച് ഉയര്‍ന്ന സുരക്ഷാ സംവിധാനങ്ങള്‍ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. അബുദാബി, അല്‍ ഐന്‍, അല്‍ ദഫ്‌റ എന്നിവിടങ്ങളിലാണ് ഇത് പ്രാബല്യത്തില്‍ വന്നിരിക്കുന്നത്.ഗതാഗത മാറ്റം ആവശ്യമുള്ളതോ, റോഡ് സുരക്ഷയെ ബാധിക്കുന്നതോ ആയ ഏതെങ്കിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുന്നതിന് മുമ്ബ് ഐ.ടി.സിയില്‍ നിന്ന് ട്രാഫിക് പെര്‍മിറ്റ് നേടണം.മുന്‍കൂര്‍ അനുമതിയില്ലാതെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചാല്‍ കനത്ത പിഴയാണ് ശിക്ഷ. www.itc.gove.ae എന്ന വെബ്‌സൈറ്റ് വഴി ട്രാഫിക് പെര്‍മിറ്റ് നേടാമെന്ന്ഐ.ടി.സി അറിയിച്ചു.