‘അമര്‍ അക്ബര്‍ അന്തോണിയുടെ’ അഞ്ചാം വാര്‍ഷികത്തില്‍ ജയസൂര്യ ചിത്രവുമായി നാദിര്‍ഷ

0

ആദ്യ ചിത്രം പൃഥ്വിരാജ്, ഇന്ദ്രജിത്, ജയസൂര്യ എന്നിവര്‍ നായകന്മാരായി. ചെറിയ മുതല്‍മുടക്കില്‍ പൂര്‍ത്തിയാക്കിയ ചിത്രം ബോക്സ് ഓഫീസില്‍ 50 കോടി നേടി വിജയക്കൊടി പാറിച്ചു. ഈ സിനിമയുടെ അഞ്ചാം വര്‍ഷത്തില്‍ പുതിയ ചിത്രവുമായി നാദിര്‍ഷ എത്തുന്നു. ഒപ്പം അക്ബറും, ജെനിയുമുണ്ട്; ജയസൂര്യയും നമിതാ പ്രമോദും.
കഴിഞ്ഞ ദിവസമാണ് പുതിയ ചിത്രം പ്രഖ്യാപിച്ചത്. സലിം കുമാര്‍, സുജിത് വാസുദേവ്, സുനീഷ് വരണാട്, അരുണ്‍ നാരായണ്‍, ബാദുഷ എന്നിവരെയാണ് ഈ സിനിമയുടെ അണിയറയിലെ പ്രധാനികളായി പരിചയപ്പെടുത്തുന്നത്. പുതിയ ചിത്രത്തിന് പേര് നല്‍കിയിട്ടില്ല. കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കാനാണ് പ്രഖ്യാപന പോസ്റ്ററിലെ നിര്‍ദ്ദേശം.
സൂപ്പര്‍ഹിറ്റ് ചിത്രം ‘അമര്‍, അക്ബര്‍, അന്തോണിക്ക്’ ശേഷം ‘കട്ടപ്പനയിലെ ഋഥ്വിക് റോഷന്‍’ (2016), (2019) തുടങ്ങിയ നാദിര്‍ഷ ചിത്രങ്ങളും പുറത്തിറങ്ങി. വര്‍ഷങ്ങളായുള്ള സുഹൃത്തും സഹപ്രവര്‍ത്തകനായ ദിലീപിനെ നായകനാക്കിയുള്ള ‘കേശു ഈ വീടിന്റെ നാഥന്‍’ ആണ് ഏറ്റവും പുതിയ ചിത്രം. വളരെ പ്രായംചെന്നയൊരാളിന്റെ വേഷത്തിലാവും ദിലീപ് ഈ ചിത്രത്തിലെത്തുക. ഫസ്റ്റ് ലുക്ക് പുറത്തിറങ്ങിയ ചിത്രം റിലീസായിട്ടില്ല. ഉര്‍വശിയാണ് നായിക.

You might also like
Leave A Reply

Your email address will not be published.