അനീതിക്കു വേണ്ടി ആരുടെ മുന്നിലും തലകുനിക്കില്ലെന്നും അദ്ദേഹം പ്രഖ്യാപിച്ചു.ഹത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ വീട്ടുകാരെ കാണാന്‍ പോകുന്നതിനിടെ യോഗി പൊലിസ് കസ്റ്റഡിയിലെടുത്തത് സൂചിപ്പിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.’ ഈ ലോകത്ത് ആരേയും എനിക്ക് ഭയമില്ല. ഒരു നിലക്കും അനീതിക്കു മുന്നില്‍ തലകുനിക്കില്ല. സത്യത്തിന്റെ ശക്തി കൊണ്ട് ഞാന്‍ നുണകളെ തോല്‍പിക്കും. അസത്യത്തിനെതിരായ പോരാട്ടത്തില്‍ എന്തൊക്കെ വിഷമങ്ങളുണ്ടായാലും ഞാന്‍ സഹിക്കും’- ഗാന്ധി ജന്തി ദിനത്തില്‍ രാഹുല്‍ ട്വീറ്റ് ചെയ്തു.ഹാത്രാസില്‍ കൂട്ടബലാത്സംഗത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ യാത്ര തിരിച്ച കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പൊലിസ് കസ്റ്റഡിയിലെടുത്ത് ഡല്‍ഹിയിലേക്ക് മടക്കുകയായിരുന്നു. ആദ്യം ഹത്രാസ് ജില്ലയുടെ അതിര്‍ത്തിയില്‍ ഇരുവരുടേയും വാഹനം പൊലിസ് തടഞ്ഞിരുന്നു. യമുനാ എക്‌സ്പ്രസ് വേയില്‍ വെച്ചാണ് രാഹുലിനേയും പ്രിയങ്കയേയും പൊലിസ് തടഞ്ഞത്. തുടര്‍ന്ന് ഹാത്രാസിലേക്ക് കാല്‍നടയായി പോകാനായി ഇവരുടെ ശ്രമം. എന്നാല്‍ വീണ്ടും പൊലിസ് തടഞ്ഞു. ഇതോടെ രാഹുലും പൊലിസും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് രാഹുല്‍ റോഡില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു. പിന്നീട് ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.