അന്താരാഷ്ട്ര കാന്‍സര്‍ ബോധവത്കരണ മാസത്തോടനുബന്ധിച്ച് സതേണ്‍ ഗവര്‍ണറേറ്റില്‍ കാന്‍സര്‍ ബോധവത്കരണ കാമ്ബയിന് തുടക്കമായി
മനാമ: ഗവര്‍ണര്‍ ശൈഖ് ഖലീഫ ബിന്‍ അലി ബിന്‍ ഖലീഫ ആല് ഖലീഫ ഉദ്ഘാടനം ചെയ്തു. അര്‍ബുദ രോഗികള്‍ക്ക് െഎക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ടുള്ള കാമ്ബയിനില്‍ വിവിധ ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിച്ചിട്ടുണ്ട്.അര്‍ബുദത്തെ നേരിടുന്നതിനുള്ള വെര്‍ച്വല്‍ പരിപാടിയും ഇതിെന്റ ഭാഗമാണ്. ബഹ്റൈന്‍ കാന്‍സര്‍ സൊസൈറ്റിയുമായി സഹകരിച്ചാണ് പരിപാടികള്‍ നടത്തുന്നത്.