അമേരിക്കയില്‍ കോവിഡ് മരണം 2.15 ലക്ഷം കടന്നു.215,032 പേരാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്
അമേരിക്കയില്‍ ഇതുവരെ 7,679,644 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. ഇതില്‍ 4,895,078 പേര് രോഗമുക്തി നേടി. 2,569,534 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 112,503,131 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ടെസ്റ്റ് നടത്തിയിട്ടുള്ളതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.അതേസമയം ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഇതുവരെ മൂന്ന് കോടി അമ്ബത്തിയാറ് ലക്ഷത്തിലധികം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.10,45,849 പേര് മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 2,6859,361 ആയി ഉയര്‍ന്നു