എന്നാല്‍ ചെങ്ങന്നൂരിലെ തിരുവന്‍വണ്ടൂര്‍ പഞ്ചായത്തില്‍ അങ്ങനെയല്ല. പഠിച്ച് കഴിഞ്ഞവരെ പോലും വീണ്ടും പഠിക്കാന്‍ കൊതിപ്പിക്കുന്ന രീതിയിലാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്.700 ചതുരശ്ര അടിയിലെ കോണ്‍ക്രീറ്റ് കെട്ടിടം. ശീതീകരിച്ച പഠനമുറി, നിറപ്പകിട്ടാര്‍ന്ന അടിപൊളി ഇരിപ്പടങ്ങള്‍, പ്രൊജക്ടറിന്റെ സഹായത്തോടെയുള്ള ആധുനിക പഠന രീതി. അക്ഷരങ്ങളും നിറങ്ങളും കാടും മൃഗങ്ങളുമെല്ലാം കണ്മുന്നിലെ സ്ക്രീനില്‍ കണ്ട് പഠിക്കാനുള്ള സാങ്കേതിക വിദ്യ. മൊത്തത്തില്‍ പറഞ്ഞാല്‍ ഹൈടെക് അങ്കണവാടി. ഈ അങ്കണവാടിയുടെ പേര് ‘ആനന്ദം’ എന്നാണ്.