കിങ്‌സ് ഇലവന്‍ പഞ്ചാബിനെതിരായ തോല്‍വി മറക്കാന്‍ ആഗ്രഹിക്കുന്ന ഒന്നാണെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍. മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ബൗളര്‍മാരുടെ മികച്ച പ്രകടനം കിങ്‌സ് ഇലവന്‍ പഞ്ചാബിനെ കുറഞ്ഞ സ്കോറില്‍ ഒതുക്കിയെങ്കിലും മികച്ച രീതിയി പന്തെറിഞ്ഞ കിങ്‌സ് ഇലവന്‍ പഞ്ചാബ് 14 റണ്‍സിന്റെ ജയം സ്വന്തമാക്കിയിരുന്നു.മത്സരത്തില്‍ പരാജയപ്പെട്ടത് ഒരുപാട് വിഷമം ഉണ്ടാക്കുന്ന ഒന്നാണെന്നും സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ബൗളര്‍മാര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തതെന്നും ഡേവിഡ് വാര്‍ണര്‍ പറഞ്ഞു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാനായില്ലെന്നും സ്പിന്നര്‍മാര്‍ ബൗള്‍ ചെയ്യാന്‍ വന്നാല്‍ ബാറ്റ് ചെയ്യാന്‍ എളുപ്പമാവില്ലെന്ന് അറിയാമായിരുന്നെന്നും വാര്‍ണര്‍ പറഞ്ഞു.ബൗളര്‍മാര്‍ അവരുടെ പ്ലാനുകള്‍ മികച്ച രീതിയില്‍ നടപ്പിലാക്കിയെന്നും അവരുടെ കാര്യത്തില്‍ സന്തോഷം ഉണ്ടെന്നും ഈ മത്സര ഫലം മറന്ന് മുന്‍പോട്ട് പോവുമെന്നും വാര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.