ഇന്ത്യയില്‍ 66 ലക്ഷം കടന്ന്​ കോവിഡ്​ ബാധിതര്‍

0

ഇന്ത്യയില്‍ കോവിഡ്​ സ്ഥിരീകരിച്ചവരുടെ എണ്ണം 66 ലക്ഷം കടന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ രാജ്യത്ത്​ 74,442 പേര്‍ക്കാണ്​ കോവിഡ്​ സ്ഥിരീകരിച്ചത്​. ഇതോടെ രാജ്യത്തെ കോവിഡ്​ ബാധിതരു​െട 66,23,816 ആയി.രാജ്യത്ത്​ 24 മണിക്കൂറില്‍ 903 കോവിഡ്​ മരണങ്ങളും റിപ്പോര്‍ട്ട്​ ചെയ്​തു. കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്ക്​ പ്രകാരം ഇന്ത്യയില്‍ 66,23,816 പേരാണ്​ കോവിഡ്​ രോഗബാധ മൂലം മരണപ്പെട്ടത്​. രാജ്യത്തെ മരണനിരക്ക്​ 1.55 ശതമാനമാണ്​.രാജ്യത്ത്​ ഇതുവരെ 55,86,704 പേര്‍ രോഗമുക്തി നേടി. രാജ്യത്തെ കോവിഡ് രോഗമുക്തി നിരക്ക് 83.34 ശതമാനമായി ഉയര്‍ന്നുവെന്ന്​ ആരോഗ്യമന്ത്രാലയം അറിയിച്ചു.കോവിഡ്​ പോസിറ്റീവായ 9,34,427 പേരാണ് ചികിത്സയില്‍ കഴിയുന്നത്. നിലവിലുള്ള കോവിഡ്​ രോഗികളുടെ നിരക്ക് 11.14 ശതമാനമായി​​.രോഗ വ്യാപനത്തി​െന്‍റ സാഹചര്യത്തില്‍ കോവിഡ്​ പരിശോധനങ്ങളുടെ എണ്ണം വര്‍ധിപ്പിച്ച ഐ.സി.എം.ആര്‍ കഴിഞ്ഞ ദിവസം 9,34,427 ടെസ്​റ്റുകളാണ്​ നടത്തിയത്​. ആഗോളതലത്തില്‍ കോവിഡ്​ രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ രണ്ടാം സ്ഥാനത്താണുള്ളത്​.

You might also like

Leave A Reply

Your email address will not be published.