ഇന്ത്യയുടെ ആക്രമണം ഉണ്ടായേക്കാം; പാക് സൈനിക മേധാവിയുടെ മുട്ടിടിച്ചെന്ന്

0

2019 ഫ്രെബ്രുവരി അവസാനം പാകിസ്ഥാന്‍ തടങ്കലില്‍ വെച്ച വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയച്ചില്ലെങ്കില്‍ രാത്രി ഒന്‍പത് മണിയോടെ ഇന്ത്യയുടെ ആക്രമണമുണ്ടാകുമെന്ന വാക്കുകള്‍ കേള്‍ക്കുമ്ബോള്‍ സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുടെ മുട്ടിടിക്കുകയായിരുന്നുവെന്നാണ് ദേശീയ അസംബ്ലിയില്‍ ഒരംഗം പ്രസംഗിച്ചത്.പി.പി.പി., പി.എം.എല്‍.-എന്‍ പാര്‍ലമെന്ററി നേതാക്കള്‍, സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വ എന്നിവരുമായി ഖുറേഷി നടത്തിയ അടിയന്തര യോഗത്തിലാണ് അഭിനന്ദന്‍ വര്‍ധമാനെ വിട്ടയയ്ക്കുന്ന കാര്യം തീരുമാനിച്ചതെന്ന് ആയാസ് സാദിഖ് പറഞ്ഞു. യോഗത്തില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ വിസമ്മതിച്ചതായും മുറിയിലേക്ക് കടന്നു വരുമ്ബോള്‍ തന്നെ ജനറല്‍ ജാവേദ് ബജ്വ ഭയചകിതനായി കാണപ്പെട്ടതായും ആയാസ് സാദിഖ് കൂട്ടിച്ചേര്‍ത്തു.’പടച്ചവനെ ഓര്‍ത്ത് അഭിനന്ദനെ വിട്ടയക്കൂ, രാത്രി ഒന്‍പത് മണിയ്ക്ക് പാക്കിസ്താന്റെ നേര്‍ക്ക് ഇന്ത്യയുടെ ആക്രമണമുണ്ടാകും’. ഖുറേഷിയുടെ വാക്കുകള്‍ ആയാസ് സാദിഖ് ഓര്‍മിച്ചു.

You might also like

Leave A Reply

Your email address will not be published.