ചലച്ചിത്രനടന്‍ ശ്രീനിവാസന്റെ മകനാണ്. കണ്ണൂര്‍ ജില്ലയിലെ കൂത്തുപറമ്ബ് സ്വദേശിയാണ്. 1984 ഒക്ടോബര്‍ 1ന് കണ്ണൂര്‍ ജില്ലയില്‍ കൂത്തുപറമ്ബില്‍ നടന്‍ ശ്രീനിവാസന്റെയും വിമലയുടെയും മൂത്തമകനായി വിനീത് ജനിച്ചു. അദ്ദേഹത്തിന്റെ അനുജന്‍ ധ്യാനും ഇപ്പോള്‍ അറിയപ്പെടുന്ന നടനാണ്. കൂത്തുപറമ്ബ് റാണി ജയ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ ഹൈസ്കൂള്‍ വിദ്യാഭ്യാസം നേടിയ ശേഷംചെന്നൈ കെ.ജി.ജി. കോളേജില്‍ നിന്നും മെക്കാനിക്കല്‍ എന്‍ജിനീയറിംഗ് ബിരുദം നേടി. 2003-ല്‍ കിളിച്ചുണ്ടന്‍ മാമ്ബഴം എന്ന സിനിമയിലെ കസവിന്റെ തട്ടമിട്ട് എന്നതാണ് ആദ്യ ചലച്ചിത്രഗാനം. തുടര്‍ന്ന് നിരവധി സിനിമകളില്‍ പാടി. 2005-ല്‍ പുറത്തിറങ്ങിയ ഉദയനാണു താരം എന്ന ചിത്രത്തില്‍ സ്വന്തം പിതാവ് അഭിനയിച്ച നൃത്ത രംഗത്തിനുവേണ്ടി പാടിയ കരളേ കരളിന്റെ കരളേ എന്ന ഗാനം ഏറെ ശ്രദ്ധേയമായി. ഓമനപ്പുഴ കടപ്പുറത്ത് (ചാന്തുപൊട്ട്), എന്റെ ഖല്‍ബിലെ (ക്ലാസ്മേറ്റ്സ്) എന്നീ ഗാനങ്ങള്‍ വിനീതിനെ കൂടുതല്‍ ജനപ്രിയനാക്കി. മലയാളി എന്ന മ്യൂസിക് ബാന്‍ഡിലും അംഗമാണ്.2008ല്‍ പുറത്തിറങ്ങിയ സൈക്കിള്‍ എന്ന ചിത്രത്തിലെ നായകവേഷത്തിലൂടെയാണ് വിനീത് ചലച്ചിത്രാഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. വിനീത് സംവിധാനം ചെയ്ത ആദ്യ ചലച്ചിത്രമാണ് 2010-ല്‍ പുറത്തിറങ്ങിയ മലര്‍വാടി ആര്‍ട്സ് ക്ലബ്.ജന്മനാടായ തലശ്ശേരിയുടെ പശ്ചാത്തലത്തില്‍ വിനീത് തിരക്കഥയോരുക്കി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം തട്ടത്തിന്‍ മറയത്ത് ഏറെ ശ്രദ്ധിക്കപ്പെടുകയും മികച്ച വിജയം നേടുകയും ചെയ്തു. 2012 ഒക്ടോബര്‍ 18-ന് പയ്യന്നൂര്‍ സ്വദേശി നാരായണന്റെയും ഉഷയുടെയും മകളായ ദിവ്യയെ കണ്ണൂരില്‍ വെച്ച് വിവാഹം ചെയ്തു. പ്രണവ് മോഹന്‍ല്ല നായകനായി എത്തുന്ന ഹൃദയം ആണ് വിനീത് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ