ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകവിക്ക് വിട Dr.UBAIS SAINULABDEEN

0

” വെളിച്ചം ദുഃഖമാണുണ്ണീ, തമസ്സല്ലോ സുഖപ്രദം ”
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസകവിക്ക് വിട . പാലക്കാട് ജില്ലയിലെ ആക്കിത്തത്ത് മനയിൽ,1926 മാർച്ച്‌ 18 വാസുദേവൻ നമ്പൂതിരിയുടെയും പാർവതി അന്തർജ്ജനത്തിന്റെയും മകനായി ജനനം. അക്കിത്തം അച്യുതൻ ബാല്യകാലത്തിലേ സംസ്‌കൃതം, സംഗീതം, ജ്യോതിഷം എന്നീ വിഷയങ്ങളിൽ അവഗാഹം നേടി.
കവിതകളിലും, ചെറുകഥകളിലും,നാടകങ്ങളിലും എന്നിങ്ങനെ ഒട്ടനവധി സംഭാവനകൾ അദ്ദേഹം മലയാളത്തിനു നൽകിയിട്ടുണ്ട്.
ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം, ബലിദർശനം,ഭാഗവതം, നിമിഷ ക്ഷേത്രം,മനസാക്ഷിയുടെ പൂക്കൾ എന്നിവയാണ് പ്രധാന കൃതികൾ .

ഓടക്കുഴൽ അവാർഡ് , വള്ളത്തോൾ പുരസ്കാരം , വയലാർ അവാർഡ് , ആശാൻ പുരസ്കാരം , ജ്ഞാനപ്പാന പുരസ്കാരം , എന്നിങ്ങനെ നിരവധി പുരസ്കാരങ്ങൾക്ക് പുറമേ 2008 ൽ എഴുത്തച്ഛൻ പുരസ്കാരവും നേടുകയുണ്ടായി . 2017-ൽ രാജ്യം പത്മശ്രീ നൽകി അദ്ദേഹത്തെ ആദരിച്ചു .

പതിറ്റാണ്ടുകൾ നീണ്ട കാവ്യജീവിതത്തിനൊടുവിൽ 2019 ൽ ജ്ഞാനപീഠ പുരസ്‌കാരം ആക്കിത്തത്തെ തേടിയെത്തി.ജ്ഞാനപീഠ പുരസ്‌കാരം ഏറ്റുവാങ്ങിക്കൊണ്ട് അദ്ദേഹം നടത്തിയ പ്രസംഗത്തിൽ നിന്ന് –
” ബൗധികവും മാനസികാവുമായ എല്ലാ ചൂഷണങ്ങളെയും ഞാൻ വെറുക്കുന്നു.എല്ലാവരും വേലചെയ്യുന്നതും, കയ്യിലും നാവിലും ചങ്ങല വീഴാത്തതും, തലയും വയറും നിറയുന്നതുമായ ഒരു നവലോകം ഞാനും സ്വപ്നം കാണുന്നു. എങ്കിൽകൂടി മനുഷ്യമനസ്സ് സംതൃപ്തിയടയുന്ന കാലം ഉണ്ടാവില്ല എന്നാണ് എന്റെ ചെറു ബുദ്ധിക്കു തോന്നുന്നത്.ചക്രവാളം എത്ര സുന്ദരമാണ് എങ്കിലും അത് ദൂരെയേ നിൽക്കൂ….ക്ഷമാ ശീലം മാത്രമേ സുഖമുള്ളൂ, സുഖം വെറും ദുഃഖം മറക്കൽ മാത്രമാണ്… ദുഖത്തിന് ഒരൊറ്റ പ്രത്യഔഷധമേയുള്ളു – നിരുപാധിക സ്നേഹം.നിരുപാധിക സ്നേഹമാണ് മനുഷ്യൻ ” !!

“ഒരു കണ്ണീർക്കണം മറ്റുള്ളവർക്കായി ഞാൻ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവിലായിരം സൗരമണ്ഡലം,
ഒരു പുഞ്ചിരി ഞാൻ മറ്റുള്ളവർക്കായി ചിലവാക്കവേ
ഹൃദയത്തിലുലാവുന്നു നിത്യ നിർമല പൗർണമി !!”

മഹാകവിക്ക് ആദരാഞ്ജലികൾ 🌼

You might also like
Leave A Reply

Your email address will not be published.