റോം:നേരത്തെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന പ്രതിദിനകണക്ക് 8,804 ആണ്. 55 പേര്‍ കഴിഞ്ഞ ദിവസം കോവിഡ് മൂലം മരിച്ചതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ പ്രതിദിന മരണസംഖ്യ 900 ആയിരുന്നു. ആദ്യ ഘട്ടത്തെ അപേക്ഷിച്ച് രോഗവ്യാപനം തീവ്രമാണെങ്കിലും മരണം കുറവാണെന്നതാണ് ആശ്വാസം.
രോഗവ്യാപനം നിയന്ത്രിക്കാന്‍ സാമൂഹിക ഒത്തുചേരലുകള്‍ക്ക് വ്യാഴാഴ്ച മുതല്‍ ഗവണ്‍മെന്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. റെസ്റ്റോറന്റുകള്‍, കായികവിനോദം, സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ ബാധകമാണ്.നിയന്ത്രണങ്ങള്‍ പരിമിതമാണെന്ന വിദഗ്ധരുടെ അഭിപ്രായത്തെ തുടര്‍ന്ന് പ്രാദേശിക ഭരണാധികാരികള്‍ അവരുടെ മേഖലകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ഹാലോവിയന്‍ ദിനമായ നവംബര്‍ ഒന്നിന് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.
You might also like