ഇൻറർനാഷണൽ ഫോറം ഓഫ് പ്രമോട്ടിങ് ഹോമിയോപ്പതി എന്ന സംഘടനയുടെ മുപ്പത്തി രണ്ടാമത്തെ സൂം വെബ്ബിനാർ പ്രോഗ്രാം
ഇൻറർനാഷണൽ ഫോറം ഓഫ് പ്രമോട്ടിങ് ഹോമിയോപ്പതി എന്ന സംഘടനയുടെ മുപ്പത്തി രണ്ടാമത്തെ സൂം വെബ്ബിനാർ പ്രോഗ്രാം.
1. 10. 2020 നടന്ന മുപ്പത്തി രണ്ടാമത്തെ സൂം വെബ്ബിനാർ പ്രോഗ്രാം, 8 30 pm മുതൽ 12 a m വരെ നീണ്ടുനിന്നു സംവാദം. ഈ ചർച്ചയ്ക്ക് നേതൃത്വം നൽകുന്ന പ്രമുഖ വ്യക്തികൾ ഡോക്ടർ ഇസ്മയിൽ സേട്ട് ഡോക്ടർ ഷാജികുടിയാത്ത് ഡോക്ടർ ഉബൈസ് സൈനുലാബ്ദീൻ, ഡോക്ടർ യഹിയ തുടങ്ങിയവർ. മുഖ്യാതിഥിയായി സംവിധായകനും തിരക്കഥാകൃത്തും സിനിമാ ലോകത്തിനു തന്നെ അഭിമാനവുമായ ശ്രീ. ബി. ഉണ്ണികൃഷ്ണൻ പങ്കെടുത്തു. ഹോമിയോപ്പതിയിൽ ഉള്ള തൻറെ വിശ്വാസത്തെക്കുറിച്ചും അത് ജനങ്ങളിൽ എത്തിക്കാൻ കഴിഞ്ഞാൽ ഉണ്ടാകുന്ന അനുഭവ സമ്പത്തിനെക്കുറിച്ചും ചർച്ചചെയ്തു. ഇപ്പോഴത്തെ ഈ സാഹചര്യത്തിൽ ഹോമിയോ മരുന്നിനുള്ള പ്രാധാന്യം സർക്കാരിൻറെ ശ്രദ്ധയിൽ പെടുത്താമെന്നും എന്നും ഉറപ്പു നൽകി. കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ആഴ്സനിക് ആല്ബം വിതരണം ചെയ്യുന്നതും അതിനോടൊപ്പം തന്നെ കോവിഡിനെ നിയന്ത്രണ വിധേയമാക്കാൻ ഹോമിയോമരുന്നുകൾ നൽകേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും അതിനെക്കുറിച്ച് സമൂഹത്തിൽ ബോധവൽക്കരണം നടത്തുവാനും എല്ലാ ഹോമിയോപ്പതി മേഖലകളിലുള്ള വരും ഒരുമിച്ച് നിൽക്കണമെന്നും യോഗത്തിൽ തീരുമാനിച്ചു. 150 ഓളം പേർ പങ്കെടുത്ത ഈ പ്രോഗ്രാം, ഡോക്ടർ അജിനി മാളിയേക്കൽ ഫൈസൽ മേലടി എന്നിവർ യോഗം മോഡറേറ്റ് ചെയ്തു.