: ഇ​ന്ത്യ​ക്കാ​രാ​യ 100 ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രു​ടെ ഫോ​ബ്​​സ്​ പ​ട്ടി​ക​യി​ല്‍ ആ​റു​ മ​ല​യാ​ളി വ്യ​വ​സാ​യി​ക​ള്‍

0

ലു​ലു ഗ്രൂ​പ്​​ഇ​ന്‍​റ​ര്‍​നാ​ഷ​ന​ല്‍ ചെ​യ​ര്‍​മാ​ന്‍ എം.​എ. യൂ​സു​ഫ​ലി​യാ​ണ്​ വ്യ​ക്​​തി​ക​ളി​ല്‍ ഒ​ന്നാ​മ​ത്. 445 കോ​ടി ഡോ​ള​ര്‍ (32,900 കോ​ടി​രൂ​പ) ആ​ണ്​ സ​മ്ബാ​ദ്യം. മു​ത്തൂ​റ്റ്​ ഫി​നാ​ന്‍​സ്​ ചെ​യ​ര്‍​മാ​ന്‍ എം.​ജി.​ജോ​ര്‍​ജ്​ മു​ത്തൂ​റ്റി​നും സ​ഹോ​ദ​ര​ന്മാ​ര്‍​ക്കും ചേ​ര്‍​ന്ന്​ 480 കോ​ടി ഡോ​ള​ര്‍(35,500 കോ​ടി രൂ​പ)​ സ​മ്ബാ​ദ്യ​മാ​ണു​ള്ള​ത്.ബൈ​ജൂ​സ്​ ആ​പ്​ സ്​​ഥാ​പ​ക​ന്‍ ബൈ​ജു ര​വീ​ന്ദ്ര​ന്‍ 305 കോ​ടി ഡോ​ള​ര്‍ (22,570 കോ​ടി രൂ​പ), ഇ​ന്‍​ഫോ​സി​സ്​ സ​ഹ​സ്​​ഥാ​പ​ക​ന്‍ ക്രി​സ്​ ഗോ​പാ​ല​കൃ​ഷ്​​ണ​ന്‍ -260 കോ​ടി ഡോ​ള​ര്‍ (19,240 കോ​ടി രൂ​പ), ജെം​സ്​ എ​ജു​ക്കേ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ സ​ണ്ണി വ​ര്‍​ക്കി -185 കോ​ടി ഡോ​ള​ര്‍ (13,700 കോ​ടി രൂ​പ), ഇ​ന്‍​ഫോ​സി​സ്​ സ​ഹ സ്​​ഥാ​പ​ക​ന്‍ എ​സ്.​ഡി. ഷി​ബു​ലാ​ല്‍-156 കോ​ടി ഡോ​ള​ര്‍ (11,550 കോ​ടി രൂ​പ) എ​ന്നി​വ​രാ​ണ്​ പ​ട്ടി​ക​യി​ലെ മ​ല​യാ​ളി​ക​ള്‍. തു​ട​ര്‍​ച്ച​യാ​യ 13ാം വ​ര്‍​ഷ​വും ഇ​ന്ത്യ​ന്‍ സ​മ്ബ​ന്ന​രി​ല്‍ ഒ​ന്നാ​മ​ത്​ റി​ല​യ​ന്‍​സ്​ ഇ​ന്‍​ഡ​സ്​​ട്രീ​സ്​ ചെ​യ​ര്‍​മാ​ന്‍ മു​കേ​ഷ്​ അം​ബാ​നി​യാ​ണ്. 8870 കോ​ടി ഡോ​ള​റാണ്​ (6.56 ല​ക്ഷം കോ​ടി രൂ​പ)​​ അം​ബാ​നി​യു​ടെ ആ​സ്​​തി.

You might also like
Leave A Reply

Your email address will not be published.