ഉത്തര്‍പ്രദേശിലെ ഹത്രാസില്‍ ക്രൂര ബലാത്സംഗത്തിനിരയായി ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട സംഭവത്തില്‍ നീതി ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യവ്യപകമായി ഇന്ന് കോണ്‍ഗ്രസ് പ്രതിഷേധം
മഹാത്മാഗാന്ധിയുടെയും അംബേദ്കറിന്റെയും പ്രതിമകള്‍ക്കു മുമ്ബില്‍ നടത്തുന്ന സത്യഗ്രഹത്തില്‍ എംപിമാര്‍, എംഎല്‍എമാര്‍ തുടങ്ങിയവരും മുതിര്‍ന്ന നേതാക്കളും പങ്കെടുക്കും.ഹത്രാസ് ബലാത്സംഗ കേസില്‍ ജുഡീഷല്‍ അന്വേഷണം വേണം, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് രാജിവയ്ക്കണം, ഹത്രാസ് ജില്ലാ മജിസ്ട്രേറ്റിനെ പുറത്താക്കണം തുടങ്ങിയ ആവശ്യങ്ങളും കോണ്‍ഗ്രസ് ഉന്നയിക്കുന്നുണ്ട്.