എന്നും വിവാദങ്ങളിലൂടെ സഞ്ചരിക്കുന്ന നടിയാണ് പാര്‍വതി തിരുവോത്ത്. ഇപ്പോളിതാ സിനിമാ മേഖലയില്‍ സ്ത്രീകള്‍ക്ക് പരസ്പരം സംവദിക്കാന്‍ അനുവാദമുണ്ടായിരുന്നില്ലെന്ന് തുറന്ന് പറയുകയാണ് പാര്‍വതി തിരുവോത്ത്
ഡബ്ല്യൂസിസിയില്‍ വന്നതിന് ശേഷമാണ് എല്ലാം മനസിലാക്കിയതെന്നും താരം ഒരു മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
“ഡബ്ല്യുസിസി എന്ന സംഘടന രൂപംകൊള്ളുന്നതുവരെ തങ്ങള്‍ നടിമാര്‍ പരസ്പരം വിനിമയം ചെയ്യാനാവാതിരുന്ന ചെറു തുരുത്തുകളായിരുന്നു. സിനിമയിലെ സ്ത്രീകള്‍ക്ക് പരസ്പരം ഇടകലരാന്‍ അനുവാദമുണ്ടായിരുന്നില്ല. നടിമാരെക്കുറിച്ച് വളരെ മോശമായി മറ്റൊരാളോട് പറയുന്ന പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാര്‍ ഇവിടെ ഉണ്ടായിരുന്നു.
ഡബ്ല്യുസിസിയില്‍ വന്നതിനുശേഷമാണ് ഇതേക്കുറിച്ചൊക്കെ ഞങ്ങള്‍ മനസിലാക്കുന്നത്. ഞങ്ങളുടെ രഹസ്യങ്ങളും അനുഭവങ്ങളുമൊക്കെ പരസ്പരം പങ്കുവെക്കപ്പെടാതിരിക്കാനുള്ള ഒരു പദ്ധതി ഇവിടെ ഉണ്ടായിരുന്നുവെന്നത് ഞങ്ങള്‍ക്ക് അറിവില്ലാത്ത ഒരു കാര്യമായിരുന്നു- പാര്‍വതി വ്യക്തമാക്കി.