ഒക്​ടോബര്‍ 15ന്​ സ്​കൂള്‍ തുറക്കുന്നത്​ സംബന്ധിച്ച ഉത്തരവില്‍ വ്യക്​തതയുമായി കേന്ദ്രആഭ്യന്തര മന്ത്രാലയം

0

സ്​കൂള്‍ തുറക്കുന്നത്​ നിര്‍ബന്ധമല്ലെന്ന്​ വെള്ളിയാഴ്​ച ഇറക്കിയ പുതിയ ഉത്തരവില്‍ വ്യക്​തമാക്കുന്നു. ഒക്​ടോബര്‍ 15 മുതല്‍ സ്​കുളുകള്‍ക്കും കോച്ചിങ്​ സെന്‍ററുകള്‍ക്കും തുറന്ന്​ പ്രവര്‍ത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു.അണ്‍ലോക്ക്​ 5ന്‍െറ ഭാഗമായാണ്​ സ്​കൂളുകളുടെ പ്രവര്‍ത്തനത്തിന്​ ഇളവ്​ അനുവദിച്ചത്​​. എന്നാല്‍, ഇക്കാര്യത്തില്‍ അന്തിമ തീരുമാനം സംസ്ഥാനങ്ങള്‍ക്ക്​ എടുക്കാമെന്നും വ്യക്​തമാക്കിയിരുന്നു. സ്​കൂള്‍ അധികൃതരുമായി കൂടിയാലോചിച്ച്‌​ കോവിഡ്​ സ്ഥിതി വിലയിരുത്തി മാത്രം ഇക്കാര്യത്തില്‍ തീരുമാനമെടുക്കണമെന്നായിരുന്നു ആഭ്യന്തര മന്ത്രാലയത്തിന്‍െറ ഉത്തരവ്​.കേന്ദ്രസര്‍ക്കാര്‍ ഉത്തരവിന്‍െറ ചുവടുപിടിച്ച്‌​ പല സംസ്ഥാനങ്ങളും സ്​കൂളുകള്‍ തുറക്കാനുള്ള ഒരുക്കത്തിലാണ്​. സ്​കൂളുകള്‍ തുറക്കുമെന്ന്​ ഉത്തരാഖണ്ഡ്​ പ്രഖ്യാപിച്ചിട്ടുണ്ട്​. കര്‍ണാടകയും ഇതുമായി ബന്ധപ്പെട്ട ചര്‍ച്ചകളുമായി മുന്നോട്ട്​ പോവുകയാണ്​. കേരളം ഉടന്‍ തുറക്കില്ലെന്ന നിലപാടാണ്​ സ്വീകരിച്ചത്​.

You might also like

Leave A Reply

Your email address will not be published.