കല്‍പ്പറ്റ> ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ ഇഷ്ടപ്പെടുന്ന പാനീയം കാപ്പിയാണെന്നാണ് പഠനങ്ങള്‍ പറയുന്നത്. ഓരോ വര്‍ഷം തോറും ഉപഭോഗവും ആവശ്യകതയും ഏറി വരുന്ന പാനീയവും കാപ്പി തന്നെ. 1990കള്‍ക്ക് ശേഷം കാപ്പിയുടെ ആവശ്യകത വര്‍ധിച്ച് വരുന്നതായി കോഫി ബോര്‍ഡും ബ്രഹ്മഗിരിയും ചേര്‍ന്ന് നടത്തിയ പഠനം തെളിയിക്കുന്നു.കഴിഞ്ഞ രണ്ട് ദശകങ്ങളായി ലോകത്ത് കാപ്പിയുടെ ആവശ്യകത 65 ശതമാനം വര്‍ധിച്ചു. 95 മില്ലണ്‍ ബാഗില്‍ നിന്നും 2014–-18 ആയപ്പോള്‍ ആവശ്യകത 157 മില്ല്യണായി കൂടി. 2025 ആകുമ്ബോഴേക്കും 175 –-195 മില്യണ്‍ ബാഗുകള്‍ വേണ്ടി വരുമെന്നാണ് അനുമാനം . അങ്ങനെയെങ്കില്‍ കാപ്പിയുടെ നിലവിലുള്ള ഉത്പാദനം മൂന്ന് മടങ്ങായി വര്‍ധിപ്പിക്കേണ്ടി വരും. അതേ സമയം ലോകം സാമ്ബത്തികം മാറ്റി വെച്ച് നെഞ്ചോട് ചേര്ക്കുമ്ബോളും രാജ്യത്തെ തന്നെ ഏറ്റവും വലിയ കാപ്പി ഉത്പാദകരായ വയനാട്ടിലെ കര്‍ഷകര്‍ക്ക് മിച്ചം ദുരിതം മാത്രം.രാജ്യത്തിന്റെ ആകെ കാപ്പി ഉത്പാദനത്തില്‍ 22 ശതമാനം കേരളത്തില്‍ നിന്നാണ്. ഇതിന്റെ 90 ശതമാനവും വയനാട്ടില്‍ നിന്നും. സംസ്ഥാനത്ത് ആകെ 77861 കാപ്പി കര്‍ഷകരുണ്ട്. വയനാട്ടില്‍ 59972 കര്‍ഷകരും. ഇതില്‍ 84.4 ശതമാനവും 2 ഹെക്ടറില്‍ താഴെ മാത്രം കൃഷിയുള്ള ചെറുകിട കര്‍ഷകരാണ്. 67770 ഹെക്ടറില്‍ ജില്ലയില്‍ കാപ്പി കൃഷി ചെയ്യുന്നു. 55500 മെട്രിക് ടണ്ണാണ് ശരാശരി ഉത്പാദനം.കാലാവസ്ഥ വ്യതിയാനവും കര്‍ഷകരെ ദ്രോഹിക്കുന്ന കേന്ദ്ര സര്‍കാര്‍ നയങ്ങളും പ്രകൃതിക്ഷോഭങ്ങളുമാണ് കാപ്പി കൃഷിയുടെ വില്ലന്‍. വര്‍ഷം കഴിയും തോറും ഉത്പാദനക്ഷമത കുറയുന്നതും വിലയിടിവും കാപ്പി കര്‍ഷകര്‍ക്ക് ദുരിതമാണ്. 2014–-15ല്‍ ഒരു ഹെക്ടറില്‍ നിന്ന് 815 കിലോ ഗ്രാം കാപ്പി കിട്ടിയിരുന്നു. ഇത് 2017–-18 ആയപ്പോള്‍ 785 ആയി കുറഞ്ഞു. എന്നാല്‍ സംസ്ഥാന സര്കര് നടത്തുന്ന ഇടപെടലുകള്‍ കാപ്പി കൃഷിക്ക് പ്രോത്സാഹനം പകരുന്നുണ്ട്.
വാര്യാട് എസ്റ്റേറ്റിലെ 100 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കാര്‍ബണ്‍ ന്യൂട്രല്‍ കോഫി പാര്‍ക്ക് സ്ഥാപിക്കാനുള്ള നടപടികള്‍ തുടങ്ങിയിട്ടുണ്ട്. ഇടനിലക്കാരെ ഒഴിവാക്കി വിത്ത് മുതല്‍ വിപണി വരെ ഇടപെട്ട്കര്ഷകര്ക്ക് മികച്ച വരുമാനം നേടികൊടുക്കുകയാണ് ലക്ഷ്യം. ബ്രഹ്മഗിരി ഡവലപ്മെന്റ് സൊസൈറ്റി നടപ്പാക്കുന്ന വയനാട് കോഫി പദ്ധതിയുടേയും ലക്ഷ്യം ഇത് തന്നെ. ഈ പദ്ധതികള്‍ പൂര്‍ത്തിയാകുമ്ബോള്‍ കാപ്പി കര്‍ഷകര്‍ക്ക് ഇരട്ടി വരുമാനം ലഭ്യമാകുമെന്നാണ് പ്രതീക്ഷ.