മനാമ: ഫൈനലില്‍ ഇന്‍ജുറി ടൈമില്‍ നേടിയ ഏക ഗോളിനാണ് ഹിദ്ദിനെ തോല്‍പിച്ച് മുഹറഖ് ചാമ്ബ്യന്മാരായത്.അധികസമയത്തിെന്റ രണ്ടാം മിനിറ്റിലാണ് മുഹറഖ് താരം എവര്‍ട്ടണ്‍ വിജയഗോള്‍ നേടിയത്. 2016ലാണ് മുഹറഖ് ഇതിനുമുമ്ബ് കിരീടം നേടിയത്.സെമിഫൈനലില്‍ മനാമയെ തോല്‍പിച്ചാണ് മുഹറഖ് ഫൈനലിലെത്തിയത്. റിഫയെ മറികടന്നാണ് ഹിദ്ദ് ഫൈനലില്‍ ഇടംനേടിയത്.ഇസാ ടൗണിലെ ഖലീഫ സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തിന് സാക്ഷ്യംവഹിക്കാന്‍ സുപ്രീം കൗണ്‍സില്‍ ഫോര്‍ യൂത്ത് ആന്‍ഡ് സ്പോര്‍ട്സ് ഒന്നാം ഉപാധ്യക്ഷനും ബഹ്റൈന്‍ ഒളിമ്ബിക് കമ്മിറ്റി പ്രസിഡന്‍റുമായ ശൈഖ് ഖാലിദ് ബിന്‍ ഹമദ് ആല്‍ ഖലീഫയെ ഹമദ് രാജാവ് നിയോഗിച്ചിരുന്നു.