ഇതോടെ കൊളുന്തിനും വില കുത്തനെ ഉയര്‍ന്നു. പൊടിത്തേയിലയുടെ ഇപ്പോഴത്തെ വില കിലോക്ക് 230 മുതല്‍ 250 രൂപവരെയാണ്.ബ്രാന്‍ഡഡ് തേയിലയുടെ വില 290 മുതല്‍ 300 വരെയും. തുടര്‍ച്ചയായ പ്രളയവും കോവിഡ് പ്രതിസന്ധിയും ഉല്‍പാദനം കുറച്ചതോടെയാണ് തേയിലക്കും കൊളുന്തിനും വില ഉയര്‍ന്നത്. കൊളുന്തിന് 26 മുതല്‍ 31 രൂപവരെയാണ് ഇപ്പോള്‍ കര്‍ഷകര്‍ക്ക് ലഭിക്കുന്നത്. ഇത് അടുത്ത കാലത്തൊന്നും ലഭിക്കാത്ത വിലയാണ്. ചെറുകിട തേയില കര്‍ഷകര്‍ക്കാണ് ഇതിെന്റ മുഖ്യനേട്ടം. നാലുമാസം മുമ്ബ് 14 രൂപയായിരുന്നു വില. രാജ്യത്തെ തേയില ഉല്‍പാദനത്തില്‍ 40 ശതമാനത്തിെന്റ കുറവാണുണ്ടായിട്ടുള്ളത്.വില ഉയര്‍ന്നെങ്കിലും ഉല്‍പാദനം കുറഞ്ഞതിനാല്‍ കര്‍ഷകര്‍ക്ക് കാര്യമായ പ്രയോജനം ലഭിേച്ചക്കില്ല. 22.56 രൂപയാണ് ടീബോര്‍ഡ് നിശ്ചയിച്ച തറവില. ഇതും ഏറ്റവും ഉയര്‍ന്ന വിലയാണ്. ഉല്‍പാദനത്തില്‍ വന്‍ കുറവുണ്ടായതിനാല്‍ ഇപ്പോഴത്തെ ഉയര്‍ന്ന വില മാസങ്ങളോളം തുടരുമെന്നാണ് വിലയിരുത്തല്‍. കേരളം, തമിഴ്‌നാട്, ബംഗാള്‍, അസം ത്രിപുര, ഉത്തരഖണ്ഡ്, നാഗാലാന്‍ഡ് തുടങ്ങിയ 13 സംസ്ഥാനങ്ങളിലാണ് തേയിലകൃഷിയുള്ളത്.രാജ്യത്തെ ആകെ ഉല്പാദനത്തിെന്റ 32 ശതമാനം തമിഴ്‌നാട്ടിലും 27 ശതമാനം കേരളത്തിലുമാണ്. ലോകത്തെ തേയില ഉല്‍പാദനത്തില്‍ ചൈന ഒന്നാമതും ഇന്ത്യ രണ്ടാമതും വിയറ്റ്‌നാം മൂന്നാമതും ശ്രീലങ്ക നാലാമതും നില്‍ക്കുന്നു. ഗുണനിലവാരം കൂടിയ തേയില ഉല്‍പാദനത്തില്‍ മുന്നിലാണ് ഇന്ത്യ. അസം, ത്രിപുര, ഉത്തരാഖണ്ഡ്, കര്‍ണാടക, തമിഴ്‌നാട്, കേരളം എന്നിവിടങ്ങളിലെല്ലാം കൊളുന്ത് ഉല്‍പാദനം വന്‍തോതില്‍ കുറഞ്ഞു. അസമില്‍ പ്രളയവും ത്രിപുരയിലും ഉത്തരാഖണ്ഡിലും മഞ്ഞുവീഴ്ചയുമാണ് വിനയായത്. കേരളത്തില്‍ ഏറ്റവുമധികം ഉല്‍പാദനം ഇടുക്കിയിലും വയനാട്ടിലുമാണ്.