കുവൈത്ത്​ പൗരന്മാരെ വിദേശ രാജ്യങ്ങളില്‍ ചികിത്സക്കയക്കുന്നത്​ താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

0

കോവിഡ്​ പശ്ചാത്തലത്തിലെ സാമ്ബത്തിക പ്രതിസന്ധിയാണ്​ തീരുമാനത്തിന്​ അടിസ്ഥാനം.വിദേശത്തെ ആശുപത്രികളില്‍ നേരത്തേ നടത്തിയ ചികിത്സയുടെ ഭാഗമായി കുടിശ്ശികയുണ്ട്​. നിലവില്‍ കുവൈത്തികള്‍ ചികിത്സയില്‍ കഴിയുന്ന അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്​, തായ്​ലന്‍ഡ്​, യു.എ.ഇ എന്നിവിടങ്ങളിലെ ആശുപത്രിയിലാണ്​ കുടിശ്ശികയുള്ളത്​. ആരോഗ്യ മന്ത്രാലയത്തിന്​ ധനമന്ത്രാലയത്തില്‍നിന്ന്​ ആവശ്യത്തിന്​ സാമ്ബത്തിക സഹായം ലഭിക്കാത്തതാണ്​ പ്രതിസന്ധിക്ക്​ കാരണം.കോവിഡ്​ പ്രതിസന്ധിയില്‍ കുവൈത്തി​െന്‍റ മുഖ്യവരുമാനമായ പെട്രോളിയം വില കൂപ്പുകുത്തിയത്​ ബാധിച്ചിട്ടുണ്ട്​. കോവിഡ്​ പ്രതിരോധത്തിനും ചികിത്സക്കും കോവിഡ്​ കാല ദുരിതാശ്വാസത്തിനും ക്വാറന്‍റീനുമായി വന്‍തുക ചെലവാകുകയും ചെയ്​തു. ഒട്ടുമിക്ക അസുഖങ്ങള്‍ക്കും ശൈഖ്​ ജാബിര്‍ ആശുപത്രി ഉള്‍പ്പെടെ കുവൈത്തിലെ ആതുരാലയങ്ങളില്‍ ഇപ്പോള്‍ ചികിത്സ ലഭ്യമാണ്​.

You might also like

Leave A Reply

Your email address will not be published.