കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ കുവൈത്തില്‍ വീണ്ടും ഭാഗിക കര്‍ഫ്യൂവോ ലോക്ഡൗണോ ഏര്‍പ്പെടുത്തുന്നത് സാമ്ബത്തിക നില തകര്‍ക്കുമെന്ന് വിലയിരുത്തല്‍
സാമ്ബത്തിക വിദഗ്ധര്‍ ഇതുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് മുന്നറിയിപ്പ് നല്‍കി. നേരത്തേയുള്ള കര്ഫ്യൂവിെന്റയും ലോക്ഡൗണിെന്റയും ആഘാതത്തില്‍നിന്ന് ഇനിയും വിവിധ മേഖലകള്‍ കരകയറിയിട്ടില്ല. ചെലവ് മറികടക്കാനും വായ്പ തിരിച്ചടവിനുമായി വിവിധ വ്യവസായ, സേവന മേഖലകള്‍ പാടുപെടുകയാണ്. ഇനിയൊരു കര്‍ഫ്യൂ ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ അന്ത്യം കുറിക്കുമെന്നാണ് സാമ്ബത്തിക വിദഗ്ധരുടെ മുന്നറിയിപ്പ്.56 ശതമാനം തദ്ദേശീയ കമ്ബനികള്‍ക്ക് സ്ഥിരം ചെലവ് വഹിക്കാനോ രണ്ടുമാസം കൂടി ഭാഗിക കര്‍ഫ്യൂ താങ്ങാനോ കഴിയില്ലെന്ന് പഠന റിപ്പോര്‍ട്ടുണ്ട്. ലോക്ഡൗണില്‍ ജോലിയും വരുമാനവും ഇല്ലാതായി നിരവധി പേരാണ് ദുരിതത്തിലായിരുന്നത്.സന്നദ്ധ സംഘടനകളും സര്‍ക്കാര്‍ സംവിധാനവും ഭക്ഷണ വിതരണം നടത്തിയതുകൊണ്ടാണ് പട്ടിണിമരണം ഇല്ലാതെ പോയത്.