ബംഗളൂരു: മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് നിലവില്‍ കോവിഡ് രോഗവ്യാപനം രൂക്ഷമായ കേരളത്തിലേക്കു വരുന്നവര്‍ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണമെന്ന ആരോഗ്യമന്ത്രി കെ.കെ. ശൈലജയുടെ പരാമര്‍ശത്തില്‍ അവ്യക്തത തുടരുന്നു.
ബംഗളൂരുവില്‍ നിന്ന് ഉള്‍പ്പെടെ നാട്ടിലേക്കു മടങ്ങാനിരുന്നവര്‍ ഇതോടെ ആശയക്കുഴപ്പത്തിലായി. എന്നാല്‍, ഇതുസംബന്ധിച്ച ഒരു തീരുമാനവും ആരോഗ്യവകുപ്പ് എടുത്തിട്ടില്ലെന്നാണ് കേരളത്തിലെ കോവിഡ് നോഡല്‍ ഒാഫിസില്‍നിന്നും നോര്‍ക്കയില്‍നിന്നുമുള്ള വിശദീകരണം.കര്‍ണാടകയില്‍ ഉള്‍പ്പെെട പ്രതിദിന കോവിഡ് കേസുകള്‍ കുറയുമ്ബോഴാണ് കേരളത്തിലേക്കു വരുന്നവര്‍ക്ക് കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. കേരളത്തിലെ തീവ്രവ്യാപന ജില്ലയില്‍നിന്ന് മറ്റൊരു ജില്ലയിലേക്കു യാത്ര ചെയ്യുമ്ബോഴുള്ള രോഗവ്യാപനഭീതി തന്നെയാണ് ഇതര സംസ്ഥാനങ്ങളില്‍നിന്നു വരുന്നവരിലൂടെയും ഉണ്ടാകുക.അതിനാല്‍, ഇത്തരമൊരു തീരുമാനം ഇതര സംസ്ഥാനങ്ങളില്‍നിന്നു നാട്ടിലേക്ക് പല ആവശ്യങ്ങള്‍ക്കായി വരുന്നവരെ ബുദ്ധിമുട്ടിലാക്കും. മന്ത്രിയുടെ പ്രസ്താവന പലതരത്തിലായി പ്രചരിച്ചെങ്കിലും ഇക്കാര്യത്തില്‍ ഒൗദ്യോഗികമായ വിശദീകരണം ഇതുവരെ വന്നിട്ടില്ല.”കേരളത്തിലേക്കു വരുന്നവര്‍ കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണമെന്നതാണ് ശരിയായ കാര്യം. അവിടെനിന്ന് പരിശോധിച്ച് വരണം. ഇതിെന്‍റ ഭാഗമായി അതിര്‍ത്തികളില്‍ പരിശോധനസൗകര്യങ്ങള്‍ വര്‍ധിപ്പിക്കും” എന്നായിരുന്നു മന്ത്രി ഡോ. കെ.കെ. ശൈലജയുടെ പരാമര്‍ശം.കാസര്‍കോട് അതിര്‍ത്തിയില്‍ ഏര്‍പ്പെടുത്തിയ പരിശോധന സംവിധാനം മറ്റ് അതിര്‍ത്തികളിലേക്കു വ്യാപിക്കുമോ എന്ന ചോദ്യത്തിന് മറുപടിയായാണ് മന്ത്രിയുടെ പ്രതികരണം. കേരളത്തിലേക്കു വരുന്നവരെയെല്ലാം അതിര്‍ത്തികളില്‍ േകാവിഡ് പരിശോധനക്കു വിധേയമാക്കുമോ അതോ മറ്റു സംസ്ഥാനങ്ങളില്‍നിന്നു സ്വന്തം ചെലവില്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റുമായി വരണോ എന്ന കാര്യത്തിലാണ് അവ്യക്തത.കര്‍ണാടകയില്‍ ഡോക്ടര്‍മാരുടെ ശിപാര്‍ശയില്ലാതെ സ്വകാര്യ ലാബുകളില്‍ ഉള്‍പ്പെടെ കോവിഡ് പരിശോധന നടത്താനാകില്ല. സെപ്റ്റംബറില്‍ പ്രതിദിനം പതിനായിരത്തോളം കേസുകളുണ്ടായിരുന്ന കര്‍ണാടകയില്‍ ഒക്ടോബര്‍ പകുതിയോടെ രോഗവ്യാപനം കുറഞ്ഞു. കര്‍ണാടകയില്‍ ഞായറാഴ്ച 1,00,511 സാമ്ബ്ള്‍ പരിശോധിച്ചപ്പോള്‍ 4439 പോസിറ്റിവ് കേസുകളാണ് സ്ഥിരീകരിച്ചത്. കര്‍ണാടകയുടെ പോസിറ്റിവിറ്റി നിരക്ക് 10.82 ആയി കുറഞ്ഞു. ബംഗളൂരുവിലും രോഗവ്യാപനം കുറഞ്ഞു.35,141 സാമ്ബ്ള്‍ പരിശോധിച്ചപ്പോള്‍ മാത്രം കേരളത്തില്‍ തിങ്കളാഴ്ച 4287 പോസിറ്റിവ് കേസുകളുണ്ടായി. പോസിറ്റിവിറ്റി നിരക്കിലും കേരളം മുന്നിലാണ്. കേരളത്തിനുള്ളിലെ യാത്രക്ക് ഒരു നിയന്ത്രണവുമില്ലെന്നിരിക്കെ ഇതര സംസ്ഥാനത്തുനിന്നു വരുന്നവരോടു മാത്രമുള്ള വിവേചനമാണിതെന്ന ആരോപണവും ഉയരുന്നുണ്ട്.