ജോലി സ്ഥലവും സമയവും ജീവനക്കാര്‍ക്ക്​ തീരുമാനിക്കാം

0

ചില ജീവനക്കാര്‍ക്ക്​ വീട്ടിലിരുന്ന്​ ജോലി ചെയ്യാവുന്ന സൗകര്യം സ്ഥിരമായി നല്‍കാനൊരുങ്ങി ടെക്​ ഭീമന്‍ മൈക്രോസോഫ്​റ്റ്​. കോവിഡിന്​ ശേഷമുള്ള കമ്ബനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേക മാര്‍ഗനിര്‍ദേശം മൈക്രോസോഫ്​റ്റ്​ പുറത്തിറക്കി. കമ്ബനിയില്‍ ​വരാതെ ദൂരസ്ഥലങ്ങളിലിരുന്ന്​ ജോലി ചെയ്യാനുള്ള സംവിധാനം പരമാവധി ജീവനക്കാര്‍ക്ക്​ നല്‍കുമെന്നാണ്​ മൈക്രോസോഫ്​റ്റ്​ അറിയിച്ചിരിക്കുന്നത്​.ആഴ്​ചയിലെ ജോലി ദിനങ്ങളുടെ പകുതിയെങ്കിലും വീട്ടിലിരുന്ന്​ ജോലി ചെയ്യാന്‍ അനുവദിക്കും. മാനേജര്‍ തസ്​തികയിലുള്ളവര്‍ക്ക്​ മുഴുവന്‍ സമയവും വീട്ടിലിരുന്ന്​ ജോലി ചെയ്യാനുള്ള അനുവാദം നല്‍കുമെന്നും കമ്ബനി വ്യക്​തമാക്കി. ജീവനക്കാരുടെ താല്‍പര്യങ്ങളും ബിസിനസ്​ ആവശ്യങ്ങളും ഒരുമിച്ച്‌​ മുന്നോട്ട്​ കൊണ്ടു പോകുന്ന ഒരു ജോലി സംസ്​കാരം ഉണ്ടാക്കാനാണ്​ ശ്രമമെന്ന്​ മൈക്രോസോഫ്​റ്റ്​ അവരുടെ ഔദ്യോഗിക ബ്ലോഗില്‍ കുറിച്ചു.ഇതി​െന്‍റ ഭാഗമായി ജീവനക്കാര്‍ക്ക്​ കമ്ബനിയെ അറിയിച്ച്‌​ ജോലിസ്ഥലം, സമയം എന്നിവയെല്ലാം മാറ്റാമെന്ന്​ കമ്ബനിയുടെ ചീഫ്​ പീപ്പിള്‍സ്​ ഓഫീസര്‍ കാത്തലീന്‍ ഹോഗന്‍ പറഞ്ഞു. മറ്റ്​ സ്ഥലങ്ങളിലിരുന്ന്​ ജോലി ചെയ്യുന്നവര്‍ക്ക്​ ഓഫീസ്​ തുടങ്ങാനുള്ള പണം മൈക്രോസോഫ്​റ്റ്​ നല്‍കും. സൗകര്യമുള്ള സമയങ്ങളില്‍ ജോലി ചെയ്യാനും അനുവദിക്കും. എന്നാല്‍, അവരുടെ വ്യക്​തിപരമായ മറ്റ്​ ചെലവുകള്‍ക്ക്​ പണം മുടക്കില്ലെന്നും കമ്ബനി അറിയിച്ചിട്ടുണ്ട്​.

You might also like

Leave A Reply

Your email address will not be published.