സംവിധായകന് രതീഷ് ബാലകൃഷ്ണന് പൊതുവാള് ഒരുക്കുന്ന ‘കനകം കാമിനി കലഹം’ എന്ന ചിത്രത്തിലാണ് ഗ്രേസ് ആന്റണി നായികയാവുന്നത്. നിവിന്‍ പോളി നായകനും നിര്‍മ്മാതാവുമായി എത്തുന്ന ചിത്രം കൂടിയാണിത്.കുടുംബ കഥ പറയുന്ന ചിത്രം ഡാര്‍ക്ക് ഹ്യൂമറും സറ്റയറും ആയിരിക്കുന്നതാണ്. കഥാപാത്രത്തിന് നിവിന്‍ ചേരുന്നത് ആയതുകൊണ്ടാണ് നായകനാക്കിയതെന്നും സംവിധായകന് പറഞ്ഞു. നവംബറില്‍ എറണാകുളത്ത് ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുമെന്നും സംവിധായകന് അറിയിക്കുകയുണ്ടായി.