ട്രെയിന്‍ തടഞ്ഞ് ക൪ഷക൪ നടത്തുന്ന സമരത്തിന് വന്‍ പിന്തുണയാണ് ലഭിക്കുന്നത്. നേരത്തേ സംസ്ഥാനത്തിന്‍റെ വിവിധ സ്ഥലങ്ങളില്‍ നടത്തിവന്ന സമരം ബി.ജെ.പി നേതാക്കളുടെ വീടിനു പുറത്തേക്കും വ്യാപിപ്പിച്ചിരുന്നു. രാഷ്ട്രീയ പാ൪ട്ടികളും സമരം ശക്തമാക്കുകയാണ്.ഈ മാസം അഞ്ച് വരെ സമരം തുടരുമെന്നും നാലാം തിയതി തുട൪സമരത്തിന്‍റെ കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും ക൪ഷക൪ വ്യക്തമാക്കി. ഇതിന് പുറമെ ഓള്‍ ഇന്ത്യ കിസാന്‍ സംഘര്‍ഷ് സമിതിയും സമരം ഊ൪ജിതമാക്കിയിട്ടുണ്ട്. കാര്‍ഷിക നിയമത്തിന്‍റെ പകര്‍പ്പ് കത്തിക്കലും റോഡ് തടയല്‍ സമരവും ഇന്നും തുടരും. രാഷ്ട്രീയ പാ൪ട്ടികളും സമരം ശക്തമാക്കുകയാണ്. നിയമം പിന്‍വലിക്കും വരെ ക൪ഷകരോടൊപ്പം സമരം തുടരാനാണ് കോണ്‍ഗ്രസ് തീരുമാനം.അതേസമയം രാഹുല്‍ ഗാന്ധി ആഹ്വാനം ചെയ്ത പഞ്ചാബില്‍-ഡല്‍ഹി ട്രാക്ട൪ റാലി നാളേക്ക് മാറ്റി. നിയമം പിന്‍വലിക്കും വരെ ക൪ഷകരോടൊപ്പം സമരം തുടരുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയും അറിയിച്ചു.