പട്ടികജാതി വികസന വകുപ്പിന്റെ ആരോഗ്യ സുരക്ഷ പദ്ധതിയില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ എറണാകുളം ജില്ലയില്‍ ഗുണഭോക്താക്കള്‍ ആയത് 6422 പേര്‍
ഗുരുതര രോഗങ്ങള്‍ക്കും അത്യാഹിതം സംഭവിക്കുന്നവര്‍ക്കും പരമാവധി ഒരു ലക്ഷം രൂപ വരെ ധനസഹായം നല്‍കുന്ന പദ്ധതിയില്‍ 166328604 രൂപയാണ് ഗുണഭോക്താക്കള്‍ക്ക് കൈമാറിയിട്ടുള്ളത്.നിലവിലെ സാമ്ബത്തിക വര്‍ഷത്തില്‍ അര്‍ഹരായ ആളുകള്‍ക്കുള്ള ചികിത്സ ധനസഹായ വിതരണം തുടര്‍ന്ന് വരികയാണ്. മാരക രോഗങ്ങള്‍ ബാധിച്ചവര്‍ക്കും അത്യാഹിതം സംഭവിച്ചവര്‍ക്കും നേരിട്ട് 50000രൂപ വരെയാണ് കൈമാറുന്നത്. ഹൃദയ ശാസ്ത്രക്രിയ, കിഡ്നി തകരാര്‍, കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ ബാധിച്ചവര്‍ക്ക് ആശുപത്രി വഴി ഒരു ലക്ഷം രൂപ വരെ കൈമാറും.ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെയോ സ്ഥലം എം. എല്‍. എ, അല്ലെങ്കില്‍ എം. പി യുടെയോ ശുപാര്‍ശ കത്തുകള്‍ വഴി സമര്‍പ്പിക്കുന്ന അപേക്ഷകള്‍ക്ക് പട്ടിക ജാതി വികസന വകുപ്പില്‍ നിന്ന് നേരിട്ട് പണം അനുവദിക്കുന്നതാണ്. . പട്ടികജാതി വികസന വകുപ്പ് മന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നാണ് ഗുണഭോക്താക്കള്‍ക്ക് പണം നല്‍കുന്നത്. tgrantz.gov.in എന്ന പോര്‍ട്ടല്‍ വഴിയാണ് അപേക്ഷകള്‍ സ്വീകരിക്കുന്നത്2016-17 സാമ്ബത്തിക വര്‍ഷം 1550 പേര്‍ക്കും 2017-18 ഇല്‍ 1898 പേര്‍ക്കും 2018-19ഇല്‍ 1257 പേര്‍ക്കും 2019-20 ഇല്‍ 1367 പേര്‍ക്കും ധനസഹായം അനുവദിച്ചിരുന്നു. ഈ സാമ്ബത്തിക വര്‍ഷം ഇതുവരെ 350 ഗുണഭോക്താക്കള്‍ക്ക് ആരോഗ്യ സുരക്ഷ പദ്ധതി പ്രകാരം സഹായധനം അനുവദിച്ചു കഴിഞ്ഞു.