പുതിയ റെക്കോര്‍ഡുമായി കേരളം; എല്ലാ സ്‌കൂളുകളും ഹൈടെക്

0

കേരളത്തിലെ എല്ലാ സ്‌കൂളുകളും ഹൈടെക്കായി മാറി. സ്‌കൂള്‍ വിദ്യാഭ്യാസം ഡിജിറ്റലൈസ് ചെയ്യുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാകുകയാണ് കേരളം. എട്ടാം ക്ലാസ് മുതല്‍ 12ാം ക്ലാസ് വരെയുള്ള 42000 ക്ലാസ് മുറികള്‍ സമ്ബൂര്‍ണമായി ഹൈടെക്കായി. ഈ ക്ലാസ് മുറികളില്‍ ലാപ്‌ടോപ്പുകളും പ്രൊജക്ടറുകളും സ്‌ക്രീനുകളും ഒരുങ്ങി. സ്‌കൂളിലെ സ്റ്റുഡിയോയുമായി ക്ലാസ് റൂമുകളെ ബന്ധിപ്പിച്ചു.എല്ലാ എല്‍പി, യുപി സ്‌കൂളുകളിലും ഒരു സ്മാര്‍ട്ട് ക്ലാസ് റൂം ഒരുക്കി കഴിഞ്ഞു. കംപ്യൂട്ടര്‍ ലാബോടെയുള്ള സ്മാര്‍ട്ട് ക്ലാസ് മുറികളാണ് എല്‍പി, യുപി സ്‌കൂളില്‍ തയ്യാറാക്കിയത് എന്ന് ധനമന്ത്രി ടിഎം തോമസ് ഐസക് അറിയിച്ചു. ഹൈടെക് ക്ലാസ് മുറികളുടെ ഉദ്ഘാടനം തിങ്കളാഴ്ച മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.സംസ്ഥാന വിദ്യാഭ്യാസ വകുപ്പിന്റെ ഹൈടെക് സ്‌കൂള്‍, ഹൈടെക് ലാബ് പദ്ധതികള്‍ പൂര്‍ത്തിയായി. ലോക വിദ്യാഭ്യാസ ചരിത്രത്തില്‍ കേരളം പുതിയ താളുകള്‍ തുന്നി ചേര്‍ക്കുകയാണ്. പ്രൈമറി സ്‌കൂളുകളില്‍ നടപ്പാക്കിയ ഹൈടെക് ലാബ്, ഹൈടെക് ക്ലാസ് മുറി പദ്ധതിയുടെയും സമ്ബൂര്‍ണ ഡിജിറ്റല്‍ പദ്ധതിയുടെയും ഉദ്ഘാടനം നാളെ മുഖ്യമന്ത്രി നിര്‍വഹിക്കും. എല്ലാ സ്‌കൂളുകളിലും ഹൈസ്പീഡ് ബ്രോഡ്ബാന്‍ഡ് കണക്ഷനുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. രണ്ടു ലക്ഷം കംപ്യൂട്ടളുകളില്‍ സ്വതന്ത്ര സോഫ്റ്റ് വെയര്‍ വിന്യസിച്ച്‌ സ്മാര്‍ട്ട് ആയതായും വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഒരു ലക്ഷത്തിലധികം ലാപ്‌ടോപ്പുകള്‍, 7 ലക്ഷം മല്‍ട്ടിമീഡിയ പ്രൊജക്ടറുകള്‍ എന്നിവ വിതരണം ചെയ്തുകഴിഞ്ഞു.

You might also like

Leave A Reply

Your email address will not be published.