പ്രസിഡന്‍ഷ്യല്‍ സംവാദത്തിെന്റ രണ്ടാംഘട്ടം ഉപേക്ഷിച്ചതിനു പകരമായി ടൗണ്‍ഹാള്‍ യോഗങ്ങളുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും െഡമോക്രാറ്റിക് എതിരാളി ജോ ബൈഡനും
അമേരിക്കന്‍ പ്രസിഡന്റു തെരഞ്ഞെടുപ്പിനു തൊട്ടുമുന്നെ നടക്കുന്ന ലോകശ്രദ്ധ നേടാറുള്ള സംവാദം ട്രംപിെന്റ കോവിഡ് ബാധയുമായി ബന്ധപ്പെട്ട വിവാദങ്ങളെ തുടര്‍ന്ന് ഉപേക്ഷിക്കേണ്ടിവന്നിരുന്നു.ഇതിനു പകരമായാണ്, ‘ടൗണ്‍ഹാളുകള്‍’ എന്ന് ചുരുക്കപ്പേരില്‍ അറിയപ്പെടാറുള്ള യോഗങ്ങളുമായി ഇരുവരും മുന്നോട്ടുപോകുന്നത്. ടെലിവിഷന്‍ വഴി കൂടുതല്‍ പ്രേക്ഷകരിലേക്കും ഇത് എത്തിക്കാറുണ്ട്.ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു രണ്ടാം സംവാദം നടക്കേണ്ടിയിരുന്നത്. എന്നാല്‍, ഇതിനിടെ ട്രംപിന് കോവിഡ് ബാധിച്ചതിനെ തുടര്‍ന്ന്, ഓണ്‍ലൈന്‍ സംവാദമാകാം എന്ന ബൈഡെന്റ നിര്‍ദേശം ട്രംപ് തള്ളുകയായിരുന്നു. ഇതോടെ പരിപാടി ഉപേക്ഷിക്കേണ്ടിവന്നു.നേരത്തേ തെരഞ്ഞെടുത്ത ചോദ്യങ്ങള്‍ക്ക് ‘ടൗണ്‍ഹാളി’ല്‍ വെച്ച് ഉത്തരം നല്‍കിയാണ് ഇരു സ്ഥാനാര്‍ഥികളും സംസാരിക്കുന്നത്. മിയാമിയില്‍ നടന്ന ട്രംപിെന്റ യോഗത്തിന് ആതിഥ്യം വഹിച്ചത് നാഷനല്‍ ബ്രോഡ്കാസറ്റ്ിങ് കോര്‍പറേഷനും (എന്‍.ബി.സി) പെന്‍സില്‍വേനിയയില്‍ നടന്ന ബൈഡെന്റ യോഗത്തിെന്റ നേതൃത്വം നല്‍കിയത് അമേരിക്കന്‍ ബ്രോഡ്കാസ്റ്റിങ് കമ്ബനി(എ.ബി.സി)യുമായിരുന്നു.ഒക്ടോബര്‍ 22ന് ടെന്നസിയിലാണ് അവസാനത്തെ പ്രസിഡന്‍ഷ്യല്‍ സംവാദം നടക്കുക. ആദ്യ സംവാദം സെപ്റ്റംബര്‍ 29ന് ഒഹായോവില്‍ നടന്നിരുന്നു.