ബഹ്റൈനും ഇസ്രായേലും തമ്മില്‍ കഴിഞ്ഞ ദിവസം ഒപ്പുവെച്ചത് വിവിധ മേഖലകളില്‍ വിപുലമായ സഹകരണത്തിനുള്ള ധാരണപത്രങ്ങള്‍
ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്ര, സൗഹൃദ ബന്ധങ്ങള്‍ ആരംഭിക്കുന്നതിനുള്ള സംയുക്ത പ്രഖ്യാപനത്തില്‍ ഒപ്പുവെച്ചതിനു പുറമെയാണ് ധാരണപത്രങ്ങളിലും ഒപ്പിട്ടത്.
സാമ്ബത്തിക, വ്യാപാര ബന്ധം, വാര്‍ത്തവിനിമയം, വാണിജ്യം, വ്യോമ സേവനങ്ങള്‍, ജനങ്ങളുടെ സഞ്ചാരം, ബാങ്കിങ്-ധനകാര്യ സേവനങ്ങള്‍, വിദേശകാര്യ മന്ത്രാലയങ്ങള്‍ തമ്മിലുള്ള സഹകരണം എന്നീ മേഖലകളിലാണ് ഇരുരാജ്യങ്ങളും സഹകരിച്ച് പ്രവര്‍ത്തിക്കുക. ആരോഗ്യ പരിപാലനം, സാേങ്കതികവിദ്യ, വിനോദ സഞ്ചാരം, കൃഷി, വ്യോമഗതാഗതം തുടങ്ങിയ മറ്റു മേഖലകളിലെ സഹകരണത്തിനുള്ള സാധ്യതകളും ചര്‍ച്ച ചെയ്തു. അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിെന്റ സാന്നിധ്യത്തില്‍ കഴിഞ്ഞമാസം 15ന് വാഷിങ്ടണില്‍ ഒപ്പുവെച്ച അബ്രഹാം ഉടമ്ബടിക്കനുസൃതമായാണ് ബഹ്റൈനും ഇസ്രായേലും സഹകരണം വിപുലപ്പെടുത്തുന്നത്. മധ്യപൂര്‍വ ദേശത്ത് സമാധാനം ഉറപ്പുവരുത്താനുള്ള ചുവടുവെപ്പായാണ് ഇരു രാജ്യങ്ങളും തമ്മിലെ സഹകരണം വിലയിരുത്തപ്പെടുന്നത്.