ക്ലെമന്റ് ലെങ്‌ലെറ്റിന്റെ റെഡ് കാര്‍ഡിന് ശേഷം 10 പേരായി ചുരുങ്ങി രണ്ടാം പകുതി കളിച്ചിട്ടും സെല്‍റ്റ വിഗോയോട് 3-0 ന് ജയിച്ചു.10 പേര്‍ ആയിട്ടും അക്രമണം നിര്‍ത്താതെ കളിച്ച ബാഴ്സ അര്‍ഹിച്ച വിജയം ആണ് ബാഴ്സക്ക് ലഭിച്ചത്.കളിയില്‍ ശക്തമായ തുടക്കം കുറിച്ച ബാഴ്സ സെല്‍റ്റ വിഗോയുടെ ബസ് പാര്‍ക്കിന് തക്ക മറുപടി നല്‍കി.അവര്‍ ആഴത്തില്‍ പ്രതിരോധിക്കാനും ബാഴ്സയെ കൌണ്ടറിലൂടെ ഗോള്‍ അവര്‍ ശ്രമിച്ചു.11 ആം മിനുട്ടില്‍ അന്‍സു ഫാതിയുടെ മനോഹരമായ ഫിനിഷിംഗിലൂടെ ആദ്യ ഗോള്‍ നേടി ബാഴ്സലോണ.ഒരു ഗോള്‍ ലീഡ് നേടിയ ബാഴ്സക്ക് ഡിഫന്‍റര്‍ ക്ലെമന്റ് ലേങ്ഗ്ലട്ട് രണ്ടാം മഞ്ഞ കാര്‍ഡ് കണ്ട് പുറത്തായത് അവര്‍ക്ക് തിരിച്ചടിയായി.51 ആം മിനുട്ടില്‍ ലൂക്കാസ് ഒലാസ നേടി ഓണ്‍ ഗോളും പിന്നീട് എക്സ്റ്റര്‍ ടൈമില്‍ സെര്ജി റോബര്‍ട്ടോ നേടിയ ഗോളിലൂടെ ബാഴ്സ 3-0 നു വിജയം നേടി.