ബിജു മേനോനും പാര്‍വതി തിരുവോത്തും ആഷിക് അബു നിര്‍മ്മിക്കുന്ന പുത്തന്‍ പുതിയ ചിത്രത്തില്‍ ഒരുമിക്കുന്നു
ആദ്യമായി ഇരുവരും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഈ ചിത്രത്തിലൂടെ ക്യാമറാമാന്‍ സജു ജോണ്‍ വര്‍ഗീസ് സംവിധായകനായി മാറുന്നു എന്ന പ്രത്യേകത കൂടിയുണ്ട് ഈ ചിത്രത്തിന്.എഡിറ്റിംഗ് നിര്‍വഹിക്കുന്നത് മഹേഷ് നാരായണന്‍ ആണ്. ജി ശ്രീനിവാസ് റെഡ്ഡിയാണ് സിനിമയുടെ ക്യാമറ ചലിപ്പിക്കുന്നത്. മറ്റ് പ്രധാന കഥാപാത്രങ്ങളെ സൈജു കുറുപ്പ്, ഷറഫുദ്ദീന്‍ തുടങ്ങിയവരും അവതരിപ്പിക്കുന്നു.