ബിസിനസുകാരിയാവണോ‍? വരൂ, ഓണ്‍ലൈനുണ്ട്…

0

ജോ​ലി​ന​ഷ്​​ട​വും സാ​മ്ബ​ത്തി​ക പ്ര​തി​സ​ന്ധി​യും അ​നു​ഭ​വി​ച്ച പ​ല​രും ചെ​റു​കി​ട ഓ​ണ്‍ലൈ​ന്‍ സം​രം​ഭ​ങ്ങ​ളി​ലേ​ക്കു തി​രി​ഞ്ഞു.

ഉ​പ്പു തൊ​ട്ട് ക​ര്‍​പ്പൂ​രം വ​രെ വാ​ട്​​സ്​​ആ​പ്​ ഗ്രൂ​പ്പു​ക​ളി​ലൂ​ടെ വി​ല്‍​ക്കു​ക​യും വാ​ങ്ങു​ക​യും ചെ​യ്യു​ന്ന​തി​ലേ​ക്ക് ഏ​വ​രും എ​ത്തി. ഓ​ണ്‍​ലൈ​ന്‍ ബി​സി​ന​സ് സം​രം​ഭ​ങ്ങ​ള്‍ വി​ജ​യം വ​രി​ക്കാ​നും വ്യ​ത്യ​സ്ത​മാ​ക്കാ​നു​മു​ള്ള ചി​ല നി​ര്‍​ദേ​ശ​ങ്ങ​ളും മാ​ര്‍​ഗ​ങ്ങ​ളും പ​റ​യ​െ​ട്ട.
എ​ന്തും വി​ല്‍​ക്കാം

ഓ​ണ്‍​ലൈ​നി​ലൂ​ടെ എ​ന്തും ഏ​തും വി​ല്‍​ക്കാം, തു​ണി​ത്ത​ര​ങ്ങ​ളും സൗ​ന്ദ​ര്യ​വ​ര്‍​ധ​ക വ​സ്തു​ക്ക​ളും ആ​ഭ​ര​ണ​ങ്ങ​ളും പ​ല​ച​ര​ക്കു​സാ​ധ​ന​ങ്ങ​ളും ജൈ​വ​പ​ച്ച​ക്ക​റി​യും പു​സ്ത​ക​ങ്ങ​ളും വീ​ട്ടു​പ​ക​ര​ണ​ങ്ങ​ളും ക​ര​കൗ​ശ​ല, ക​ലാ ഉ​ല്‍​പ​ന്ന​ങ്ങ​ളും നാ​ട​ന്‍ പ​ല​ഹാ​ര​ങ്ങ​ളും ഭ​ക്ഷ്യ​സാ​ധ​ന​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളുെ​മ​ല്ലാം.

ഏ​തെ​ങ്കി​ലും ഒ​ന്നി​ന് ഊ​ന്ന​ല്‍ ന​ല്‍​കു​ക​യാ​ണ്​ വേ​ണ്ട​ത്. വ​സ്ത്ര​വി​ല്‍​പ​ന​ക്കാ​ണ് ജ​ന​പ്രീ​തി കൂ​ടു​ത​ല്‍. കൂ​ടു​ത​ല്‍ ആ​വ​ശ്യ​ക്കാ​രു​ള്ള, വ്യ​ത്യ​സ്ത​മാ​യ എ​ന്തെ​ങ്കി​ലും ഒ​ന്നി​ല്‍ പി​ടി​ക്കു​ന്ന​താ​വും ന​ല്ല​ത്.

എ​ന്തി​ലൂ​ടെ വി​ല്‍​ക്ക​ണം

േഫ​സ്ബു​ക്ക്, വാ​ട്​​സ്​​ആ​പ്, ഇ​ന്‍​സ്​​റ്റ​ഗ്രാം,യൂ​ട്യൂ​ബ് തു​ട​ങ്ങി വെ​ര്‍​ച്വ​ല്‍ ലോ​കം ഏ​റെ വി​ശാ​ല​മാ​ണ്. വി​പ​ണ​ന​ത്തി​ന്​ വേ​ണ്ട​ത് ഒ​രു അ​ക്കൗ​ണ്ട് മാ​ത്രം.

കു​റേ​ക്കൂ​ടി വ​ലി​യ അ​ള​വി​ല്‍ കാ​ര്യ​ങ്ങ​ള്‍ ചെ​യ്യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍​ക്ക് ഇ-​കോ​മേ​ഴ്സ് പോ​ര്‍​ട്ട​ല്‍, വ്യ​ക്തി​ഗ​ത വെ​ബ്സൈ​റ്റ് തു​ട​ങ്ങി​യ​വ​യി​ലൂ​ടെ​യും ആ​കാം. കു​ടും​ബാം​ഗ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും പ​രി​ച​യ​ക്കാ​രെ​യു​മെ​ല്ലാം ഉ​ള്‍​പ്പെ​ടു​ത്തി​യ വാ​ട്​​സ്​​ആ​പ്​ ഗ്രൂ​പ്പു​ക​ളി​ലൂ​ടെ​യാ​ണ് വി​ല്‍​പ​ന ഏ​റെ​യും, ഏ​റെ സൗ​ക​ര്യ​പ്ര​ദ​മാ​യ മാ​ധ്യ​മം​കൂ​ടി​യാ​ണി​ത്.

ഗു​ണം മു​ഖ്യം ബി​ഗി​ലേ..

ഓ​ഫ്​​ലൈ​ന്‍ ക​ച്ച​വ​ടം ഏ​റെ തെ​ര​ഞ്ഞെ​ടു​പ്പ്​ സാ​ധ്യ​ത ന​ല്‍​കു​മ്ബോ​ള്‍ ഒ​രു ഉ​പ​ഭോ​ക്താ​വി​നെ നേ​ടു​ക​യും നി​ല​നി​ര്‍​ത്തു​ക​യും ഏ​റെ പ്ര​ധാ​ന​മാ​ണ്. ആ​ളു​ക​ളു​ടെ താ​ല്‍​പ​ര്യ​ങ്ങ​ള്‍​ക്കും അ​ഭി​രു​ചി​ക്കു​മ​നു​സ​രി​ച്ച്‌ ക​സ്​​റ്റ​മൈ​സ് ചെ​യ്ത് സാ​ധ​ന​ങ്ങ​ള്‍ ന​ല്‍​കു​മ്ബോ​ള്‍ മ​ന​സ്സി​ലി​ടം നേ​ടാ​നാ​വും. കൂ​ടു​ത​ല്‍ ചോ​യ്സാ​ണ് പ്ര​ധാ​നം.

ഉ​ദാ​ഹ​ര​ണ​ത്തി​ന്, ഒ​രു കു​ര്‍​ത്ത​യാ​ണ് വി​ല്‍​ക്കു​ന്ന​തെ​ങ്കി​ല്‍ വ്യ​ത്യ​സ്ത നി​റം, ൈസ​സ് തു​ട​ങ്ങി​യ​വ ഉ​ള്‍​പ്പെ​ടു​ത്താ​ന്‍ ശ്ര​ദ്ധി​ക്ക​ണം. വി​ല​ക്കു​റ​വും ഗു​ണ​നി​ല​വാ​ര​വും ഏ​റ്റ​വും പ്ര​ധാ​ന​മാ​ണ്. ഗു​ണ​നി​ല​വാ​രം ഇ​ല്ലെ​ങ്കി​ല്‍ അ​തോ​ടെ തീ​രും.

പേ​രി​ലാ​ണെ​ല്ലാം

വി​റ്റ​ഴി​ക്കു​ന്ന സാ​ധ​ന​ങ്ങ​ള്‍​ക്ക​നു​സ​രി​ച്ച്‌​ വ്യ​ത്യ​സ്ത​വും മ​ന​സ്സി​ല്‍ ത​ങ്ങി​നി​ല്‍​ക്കു​ന്ന​തു​മാ​യ പേ​രും ടാ​ഗ്​​ലൈ​നും ക​ണ്ടു​പി​ടി​ക്ക​ണം. കേ​ള്‍​ക്കു​മ്ബോ​ള്‍​ത​ന്നെ ഉ​ല്‍​പ​ന്ന​ങ്ങ​ളെ​ക്കു​റി​ച്ചോ​ര്‍​ക്കും​വി​ധം പേ​രാ​വു​ന്ന​ത് (ബ്രാ​ന്‍​ഡി​ങ്) പ്രാ​ഥ​മി​ക ത​ന്ത്ര​ങ്ങ​ളി​ലൊ​ന്നു​മാ​ത്രം. അ​നു​ബ​ന്ധ​മാ​യി സം​രം​ഭ​ത്തി​െന്‍റ പ്ര​മോ​ഷ​ന​ല്‍ പോ​സ്​​റ്റ​ര്‍, വി​ഡി​യോ എ​ന്നി​വ​യും ത​യാ​റാ​ക്കി പ​ങ്കു​വെ​ക്ക​ണം.

വി​ത​ര​ണ​വും പ​ണ​മ​ട​ക്ക​ലും

ഓ​ര്‍​ഡ​ര്‍ കി​ട്ടി​യാ​ല്‍ എ​ത്ര​യും പെ​ട്ടെ​ന്ന് പ​രാ​തി​ക​ള്‍​ക്കി​ട​വ​രു​ത്താ​തെ എ​ത്തി​ക്കാ​ന്‍ വി​ത​ര​ണ​ക്കാ​രെ ക​െ​ണ്ട​ത്ത​ണം. പ്രാ​ദേ​ശി​ക വി​പ​ണ​ന​മാ​ണെ​ങ്കി​ല്‍ ന​മു​ക്കോ കു​ടും​ബ​ക്കാ​ര്‍​ക്കോ ചെ​യ്യാം. ദൂ​രെ​യാ​ണെ​ങ്കി​ല്‍ ഡെ​ലി​വെ​റി ഏ​ജ​ന്‍​റു​മാ​ര്‍ വേ​ണം. പൊ​തു​ഗ​താ​ഗ​ത​സം​വി​ധാ​നം, കൊ​റി​യ​ര്‍ തു​ട​ങ്ങി​യ​വ ഉ​പ​യോ​ഗി​ക്കാം.

കോ​വി​ഡ്കാ​ല​മാ​യ​തി​നാ​ല്‍ സു​ര​ക്ഷി​ത പാ​ക്കി​ങ്ങും വി​ത​ര​ണ​വും ഏ​റെ പ്ര​ധാ​ന​മാ​ണ്. പ​ണ​മ​ട​ക്കാ​ന്‍ നി​ര​വ​ധി ആ​പ്പു​ക​ളും ഓ​ണ്‍ൈ​ല​ന്‍ സം​വി​ധാ​ന​ങ്ങ​ളും ഉ​ണ്ട്. കൂ​ടു​ത​ല്‍ സാ​ധ്യ​ത​ക​ള്‍ ന​ല്‍​കു​ന്ന​താ​ണ് സൗ​ക​ര്യ​പ്ര​ദം. കാ​ര്‍​ഡ്, കാ​ഷ് ഓ​ണ്‍ ഡെ​ലി​വ​റി, ഗൂ​ഗ്ള്‍ പേ ​തു​ട​ങ്ങി ഏ​തു​പ​യോ​ഗി​ക്ക​ണ​മെ​ന്ന​ത് ഉ​പ​ഭോ​ക്താ​വി​ന് വി​ട്ടു​ന​ല്‍​കാം.

You might also like
Leave A Reply

Your email address will not be published.