മലബാര്‍ നാവിക അഭ്യാസം രണ്ടുഘട്ടങ്ങളിലായി നവംബറില്‍ നടക്കും

0

ഇന്ത്യ, യു.എസ്​, ജപ്പാന്‍, ആസ്​ട്രേലിയ എന്നീ രാജ്യങ്ങള്‍ സംയുക്തമായി നടത്തുന്ന അഭ്യാസ പ്രകടനത്തില്‍ നാവിക സേനയുടെ പുത്തന്‍ സാ​േങ്കതികവിദ്യകളും യുദ്ധോപകരണങ്ങളും അണിനിരക്കും. ആദ്യഘട്ടം നവംബര്‍ മൂന്നുമുതല്‍ ആറുവരെ വിശാഖപട്ടണത്ത്​ ബംഗാള്‍ ഉള്‍​ക്കടലില്‍ നടക്കും. മലബാര്‍ നാവിക അഭ്യാസത്തി​െന്‍റ 24ാംപതിപ്പാണ്​ രണ്ടുഘട്ടങ്ങളിലായി നടക്കുകയെന്നും നാവിക ​സേന അറിയിച്ചു.കോവിഡ്​ 19​െന്‍റ സാഹചര്യത്തില്‍ സമ്ബര്‍ക്കം ഒഴിവാക്കി കടലില്‍ മാത്രമാകും അഭ്യാസപ്രകടനം. നാലുരാജ്യങ്ങളും ഇതാദ്യമായാണ്​ സംയുക്തമായി അണിനിരക്കുന്നത്​. ഇന്തോ പസഫിക്​ മേഖലയില്‍ വര്‍ധിച്ചുവരുന്ന ചൈനീസ്​ സാന്നിധ്യത്തിന്​ പിന്ന​ാലെയാണ്​ സംയുക്ത അഭ്യാസ പ്രകടനം. ഒന്നാംഘട്ടത്തില്‍ ഇന്ത്യന്‍ നാവിക സേനയുടെ അഭ്യാസപ്രകടങ്ങള്‍ ഇൗസ്​റ്റേണ്‍ ഫ്ലീറ്റ്​ കമാന്‍ഡിങ്​ ഫ്ലാഗ്​ ഒാഫിസര്‍ റിയര്‍ അഡ്​മിറല്‍ സഞ്​ജയ്​ വാത്​സായന്‍ നയിക്കും. ഇന്ത്യന്‍ നാവിക സേനയുടെ കരുത്തുറ്റതും നൂതനവുമായ ​സാ​േങ്കതിക വിദ്യകളും യുദ്ധ ഉപകരണങ്ങളും കപ്പലുകളും ഹെലികോപ്​ടറുകളും അണിനിരക്കും.നവംബര്‍ പകുതിയോടെയാകും മലബാര്‍ അഭ്യാസത്തി​െന്‍റ രണ്ടാംഘട്ടം. അറേബ്യന്‍ സിറ്റിയിലാകും പ്രകടനം. ചൈനയുടെ ദക്ഷിണഭാഗത്ത്​ കടലില്‍ 1.3 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ ചൈനയുടേതാണെന്ന്​ അവകാശപ്പെട്ടിരുന്നു. ചൈന സമുദ്രത്തില്‍ നിര്‍മിത ദ്വീപുകളില്‍ മിലിട്ടറി കേന്ദ്രങ്ങള്‍ നിര്‍മിക്കുന്നുണ്ടെന്ന്​ മലേഷ്യ, ഫിലിപ്പീന്‍സ്​, തായ്​വാന്‍, വിയറ്റ്​നാം തുടങ്ങിയവയും വ്യക്തമാക്കിയിരുന്നു.

You might also like

Leave A Reply

Your email address will not be published.