കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനിന്ന യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് വീണ്ടും തെരഞ്ഞെടുപ്പ് ഗോദയില്‍ സജീവമാകുന്നു. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അഭിവാദ്യം ചെയ്തായിരുന്നു ട്രംപിെന്റ രണ്ടാം വരവ്. ഒമ്ബത് ദിവസങ്ങള്‍ക്ക് ശേഷമാണ് ട്രംപ് വീണ്ടും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി എത്തുന്നത്.എനിക്കിപ്പോള്‍ എല്ലാം മികച്ചതായി തോന്നുന്നു. നിങ്ങള്‍ എനിക്കായി വോട്ട് ചെയ്യണം. നിങ്ങളെ എല്ലാവരെയും ഞാന്‍ സ്നേഹിക്കുന്നു- വൈറ്റ് ഹൗസിന് മുന്നില്‍ തടിച്ചുകൂടിയ നൂറുകണക്കിന് ആളുകളോട് ട്രംപ് പറഞ്ഞു. 20 മിനിട്ട് നേരമാണ് വൈറ്റ് ഹൗസ് ബാല്‍ക്കണിയില്‍ ട്രംപ് ചെലവഴിച്ചത്. മാസ്കില്ലാതെയാണ് ഇത്തവണയും ജനങ്ങളോട് ട്രംപ് സംവദിച്ചത്. അതേസമയം, വൈറ്റ് ഹൗസിലെത്തിയ റിപബ്ലിക് പാര്‍ട്ടി അംഗങ്ങളെല്ലാവരും മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്തിരുന്നു.ട്രംപില്‍ നിന്നും കോവിഡ് വൈറസ് ഇനി മറ്റൊരാള്‍ക്ക് പകരാന്‍ സാധ്യതയില്ലെന്നാണ് വൈറ്റ് ഹൗസ് ഡോക്ടര്‍മാരുടെ അഭിപ്രായം. എന്നാല്‍, അദ്ദേഹം കോവിഡില്‍ നിന്നും പൂര്‍ണ്ണ രോഗമുക്തി നേടിയോയെന്ന് വ്യക്തമാക്കാന്‍ അവര്‍ ഇനിയും തയാറായിട്ടില്ല. ട്രംപ് കോവിഡ് മുക്തനാവുന്നത് വരെ സംവാദങ്ങള്ക്കില്ലെന്ന് ഡെമോക്രാറ്റിക് സ്ഥാനാര്‍ഥി ജോ ബൈഡന് വ്യക്തമാക്കിയിരുന്നു.