മൂന്നാം വിജയം സ്വപ്നം കണ്ട് വന്ന ബാഴ്സക്ക് സ്വന്തം ഹോം സ്റ്റേഡിയമായ കാമ്ബ് നോവില്‍ തിരിച്ചടി.മല്‍സരം സമനിലയില്‍ കലാശിച്ചു
ഇരു ടീമുകളും ഓരോ ഗോള്‍ വീതം നേടി.ബാഴ്സക്ക് വേണ്ടി കുട്ടിഞ്ഞോ ഗോള്‍ നേടിയപ്പോള്‍ സേവിയന്‍ താരമായ ലുക്ക് ഡി യോങ് മറുപടി ഗോള്‍ നേടി.കഴിഞ്ഞ രണ്ട് മല്‍സരങ്ങളിലെ പ്രകടനം കഴിഞ്ഞപ്പോള്‍ ബാഴ്സ കഴിഞ്ഞതെല്ലാം മറന്ന മട്ടായിരുന്നു.ഈ ഒരു സമനില ബാഴ്സക്ക് ഇനിയും ധാരാളം കാര്യങ്ങള്‍ ചെയ്തു തീര്‍ക്കാന്‍ ഉണ്ട് എന്ന് കാണിച്ചു തരുന്നു.
ബാഴ്സയുടെ കുറ്റങ്ങള്‍ തുറന്ന് കാട്ടി തന്ന മറ്റൊരു മല്‍സരമായി കോമാന്‍ ഇതിനെ കാണേണ്ടത് ആണ്.ആദ്യ പകുതിയില്‍ ആണ് ഇരു ഗോളുകളും പിറന്നത്.8 ആം മിനുട്ടില്‍ ലുക്ക് ഡി യോങ് നേടിയപ്പോള്‍ 10 മിനുട്ടില്‍ മറുപടി കുട്ടിഞ്ഞോ തന്‍റെ ഗോളിലൂടെ നല്‍കി.