മെസ്സി x ക്രിസ്​റ്റ്യാനോ; വെയ്​റ്റിങ്…

0

യൂറോപ്യന്‍ ക്ലബ്​ പോരാട്ടങ്ങളുടെ മഹോത്സവമായ ചാമ്ബ്യന്‍സ്​ ലീഗ്​ ഗ്രൂപ്​ റൗണ്ടിന്​ ഇന്ന്​ കിക്കോഫ്​ കുറിക്കു​േമ്ബാള്‍ ആരാധകരു​ടെ കാത്തിരിപ്പെല്ലാം ലയണല്‍ മെസ്സി -ക്രിസ്​റ്റ്യാനോ റൊണാള്‍ഡോ അങ്കത്തിനാണ്​. ഒക്​ടോബര്‍ 28ന്​ ടൂറിനിലാണ്​ യുവന്‍റസ്​ -ബാഴ്​സലോണ മത്സരം.

32 ടീമുകള്‍ എട്ട്​ ഗ്രൂപ്പിലായി മത്സരിക്കുന്ന ചാമ്ബ്യന്‍സ്​ ലീഗ്​ പ്രാഥമിക റൗണ്ടില്‍ ഏറ്റവും കടുപ്പമേറിയ ഗ്രൂപ്പുകളില്‍ ഒന്നും ബാഴ്​സ, യുവന്‍റസ്​ മുഖാമുഖമെത്തുന്ന ‘ജി’യാണ്​. മാഞ്ചസ്​റ്റര്‍ യു​െനെറ്റഡ്​, പി.എസ്​.ജി, ലൈപ്​സിഷ്​ ടീമുകള്‍ അങ്കംവെട്ടുന്ന ‘എച്ച്‌​’ മരണ ഗ്രൂപ്പായി മാറും. അത്​ലറ്റികോ മഡ്രിഡും നിലവിലെ ചാമ്ബ്യന്മാരായ ബയേണ്‍ മ്യുണിക്കും മത്സരിക്കുന്ന ഗ്രൂപ്​ ‘എ’യും കടുത്ത അങ്കങ്ങളുടെ വേദിയാണ്​.

കോവിഡ്​ ഭീഷണി വി​െട്ടാഴിയാത്ത ലോകത്ത്​ കാണികളെ പടിക്കു​ പുറത്താക്കി, ബയോബബ്​ള്‍ സുരക്ഷയില്‍ തന്നെയാണ്​ ചാമ്ബ്യന്‍സ്​ ലീഗ്​ പുതിയ സീസണും തുടങ്ങുന്നത്​.

ബാഴ്​സ, യുവന്‍റസ്​, ചെല്‍സി കളത്തില്‍

ആദ്യ ദിനത്തില്‍ യുവന്‍റസ്​, പി.എസ്​.ജി, ബാഴ്​സലോണ, ചെല്‍സി ടീമുകള്‍ കളത്തിലിറങ്ങും. റയല്‍ മഡ്രിഡ്​, ബയേണ്‍ മ്യൂണിക്​, ലിവര്‍പൂള്‍ ടീമുകള്‍ നാളെയും ബൂട്ടുകെട്ടും.

ഹംഗേറിയന്‍ ചാമ്ബ്യന്മാരായ ഫെറന്‍വാറോസിനെതിരെയാണ്​ ബാഴ്​സലോണയുടെ ആദ്യ മത്സരം. സ്​പാനിഷ്​ ലാ ലിഗയില്‍ കഴിഞ്ഞ ദിവസം ഗെറ്റാഫെയോട്​ തോറ്റതി​െന്‍റ ​െഞട്ടലുമായാണ്​ റൊണാള്‍ഡ്​ കൂമാ​െന്‍റ ബാഴ്​സയെത്തുന്നത്​.

രണ്ടുദിവസം കഴിഞ്ഞ്​ നടക്കുന്ന എല്‍ ക്ലാസികോയുടെ സമ്മര്‍ദങ്ങള്‍ക്കിടെ വലിയ അധ്വാനമില്ലാതെ ഹംേഗറിയന്‍ വെല്ലുവിളി മറികടക്കുകയാണ്​ ബാഴ്​സ ലക്ഷ്യം. ഇതേ ഗ്രൂപ്പില്‍ യുവന്‍റസ്​ യുക്രെയ്​ന്‍ ചാമ്ബ്യന്മാരായ ഡൈനാമോ കിയവിനെ നേരിടും.

ഗ്രൂപ്പ്​

എ: അ. മഡ്രിഡ്​, ബയേണ്‍ ​, സാല്‍സ്​ബര്‍ഗ്​, ലോകോമോട്ടിവ്​

ബി: ഗ്ലാഡ്​ബാഹ്​, ഷാക്​തര്‍, ഇന്‍റര്‍ മിലാന്‍, റയല്‍ മഡ്രിഡ്​

സി: പോര്‍ട്ടാേ, മാഞ്ചസ്​റ്റര്‍ സിറ്റി, ഒളിമ്ബിയാകോസ്​, മാഴ്​സേയ്​

ഡി: അയാക്​സ്​, അറ്റ്​ലാന്‍റ, മിറ്റ്​ലാന്‍ഡ്​, ലിവര്‍പൂള്‍

ഇ: ചെല്‍സി, ക്രാസ്​നൊഡാര്‍, സെവിയ്യ, റെന്നസ്​

എഫ്​: ഡോര്‍ട്​മുണ്ട്​, ക്ലബ്​ ബ്രൂജ്​, സെനിത്​, ലാസിയോ

ജി: ബാഴ്​സലോണ, ഡൈ. കിയവ്​, ഫെറന്‍വാറോസ്​, യുവന്‍റസ്​

എച്ച്‌​: ബസാ​ക്​സെഹിര്‍, മാ. യുനൈറ്റഡ്​, പി.എസ്​.ജി, ലൈപ്​സിഷ്​

You might also like

Leave A Reply

Your email address will not be published.