മനാമ: സമാപനത്തിെന്റ ഭാഗമായി ബഹ്റൈനിലെ ഇന്ത്യന്‍ എംബസിയില്‍ ഗ്രാന്‍ഡ് ഫിനാലെ പരിപാടി സംഘടിപ്പിച്ചു. ‘സമകാലിക ലോകത്ത് മഹാത്മാ ഗാന്ധിയുടെ പ്രസക്തി’ എന്ന വിഷയത്തില്‍ ഒാണ്‍ലൈനില്‍ നടന്ന സമാപന പരിപാടി ഇന്ത്യന്‍ സ്കൂള്‍ ബഹ്റൈനിലെ വിദ്യാര്‍ഥികള്‍ ആലപിച്ച മഹാത്മാ ഗാന്ധിയുടെ പ്രിയ ഭജനയോടെയാണ് ആരംഭിച്ചത്.അംബാസഡര്‍ പീയൂഷ് ശ്രീവാസ്തവ സ്വാഗത പ്രസംഗം നടത്തി. ആഘോഷ പരിപാടികളുടെ സവിശേഷതകള്‍ അദ്ദേഹം വിശദീകരിച്ചു. രണ്ട് വര്‍ഷത്തോളം നീണ്ട പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് നല്കിയ പിന്തുണക്ക് ബഹ്റൈന്‍ സര്‍ക്കാറിന് അദ്ദേഹം നന്ദി പറഞ്ഞു. വിദേശകാര്യ മന്ത്രാലയത്തിലെ അസി. അണ്ടര്‍ സെക്രട്ടറി തൗഫീഖ് അഹ്മദ് ഖലീല്‍ അല്‍ മന്‍സൂര്‍ മുഖ്യാതിഥിയായി.മുന്‍ തൊഴില്‍ മന്ത്രിയും ശൂറ കൗണ്‍സില്‍ അംഗവും ഗാന്ധിയന്‍ പണ്ഡിതനുമായ ഡോ. അബ്ദുല്‍ നബി അല്‍ ശോല മുഖ്യപ്രഭാഷണം നടത്തി.നാഷനല്‍ ഗാന്ധി മ്യൂസിയം മുന്‍ ഡയറക്ടര്‍ ഡോ. വര്‍ഷ ദാസ് ഗാന്ധിയുടെ തത്ത്വചിന്തയെക്കുറിച്ച് പ്രഭാഷണം നടത്തി. യൂനിവേഴ്സിറ്റി ഒാഫ് ബഹ്റൈന്‍ വൈസ് പ്രസിഡന്റ് ഡോ. വഹീബ് ഇസ്സ അല്‍ നാസര്‍, ന്യൂ മിലേനിയം സ്കൂള്‍ പ്രിന്‍സിപ്പല്‍ അരുണ്‍ കുമാര്‍ ശര്‍മ എന്നിവര്‍ സംസാരിച്ചു.ഗാന്ധി ജയന്തിയോടനുബന്ധിച്ച് സംഘടിപ്പിച്ച ഉപന്യാസ, പെയിന്റിങ് മത്സരങ്ങളിലെ വിജയികളെ പ്രഖ്യാപിച്ചു. ഉപന്യാസ മത്സരത്തില്‍ 9 -12 ഗ്രേഡുകളിലെ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിഭാഗത്തില്‍ ഫഹ്മിയ അബ്ദുല്‍ റഹ്മാന് ഒന്നാം സ്ഥാനവും സാധന രാജേന്ദ്ര ഹെഗ്ഡെ രണ്ടാം സ്ഥാനവും അഞ്ജുശ്രീ സുധാകരന് മൂന്നാം സ്ഥാനവും നേടി. 21 വയസ്സുവരെയുള്ള യൂനിവേഴ്സിറ്റി വിദ്യാര്‍ഥികളുടെ (ഇന്ത്യക്കാര്‍) വിഭാഗത്തില്‍ മുഹമ്മദ് ജസീര്‍ ഒന്നാം സ്ഥാനവും അമീഷ ടി. സുധീര്‍ രണ്ടാം സ്ഥാനവും സ്റ്റീഫന്‍ പി. കല്ലറക്കല്‍ മൂന്നാം സ്ഥാനവും നേടി. വിദേശ പൗരന്മാരുടെ വിഭാഗത്തില്‍ (ഗ്രേഡ് 9 -12) തസ്നീം ഷിറാജ് ഒന്നാം സഥാനവും ഫാത്തിമ രിസ്വി രണ്ടാം സ്ഥാനവും സൈനബ് സല്മാന് ഹംസ, ഇബ്രാഹിം അഹ്മദ് സലേഹ് എന്നിവര്‍ മൂന്നാം സ്ഥാനവും നേടി. യൂനിവേഴ്സിറ്റി വിദ്യാര്‍ഥികളുടെ വിഭാഗത്തില്‍ ഫെമി അന്ന ഇവാനാണ് ഒന്നാം സ്ഥാനം.പെയിന്റിങ് മത്സരത്തില്‍ 10 -18 വിഭാഗത്തില്‍ ദീപാന്‍ഷു ഒന്നാം സ്ഥാനവും മുജീബ് റഹ്മാന് രണ്ടാം സ്ഥാനവും സാംബവി ഝാ മൂന്നാം സ്ഥാനവും നേടി. 19 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തില്‍ അമൃത സന്ദീപ് ബാബര്‍ ഒന്നും സൗന്ദര്യ അറിവുദൈ രണ്ടും രോഷ്നി രാജു കാരിയില്‍ മൂന്നും സ്ഥാനങ്ങള്‍ സ്വന്തമാക്കി.