യൂട്യൂബില്‍ നിന്നുള്ള പരസ്യ വരുമാനം കുത്തനെ കുറഞ്ഞ സാഹചര്യത്തില്‍ യൂട്യൂബിനെ ഒരു ഓണ്‍ലൈന്‍ വിപണി കൂടിയായി പരിവര്‍ത്തനപ്പെടുത്താന്‍ ഒരുങ്ങി ഗൂഗിള്‍
യൂട്യൂബില്‍ വരുന്ന കണ്ടന്‍റും കാഴ്ചക്കാരും ഈ കോവിഡ് കാലത്ത് വര്‍ദ്ധിച്ചിട്ടുണ്ട്. അതു പരിഗണിച്ചു പുതിയ പരിഷ്കാരങ്ങള്‍ ആലോചിക്കുകയാണ് ഗൂഗിള്‍ എന്നാണ് വാര്‍ത്തകള്‍ പുറത്തു വരുന്നത്. ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ട ടെക് സൈറ്റുകളുടെ റിപ്പോര്‍ട്ട് പ്രകാരം പുതിയ മാറ്റം യൂട്യൂബില്‍ വീഡിയോ ചെയ്യുന്നവര്‍ക്കും ഗുണകരമാണ്.യൂട്യൂബില്‍ ഒരു ഫാഷന്‍ വീഡിയോ കാണുമ്ബോള്‍ യൂട്യൂബ് വീഡിയോയ്ക്ക് ഒപ്പം തന്നെ അത് ഷോപ്പ് ചെയ്യാനുള്ള സൗകര്യവും ലഭ്യമാക്കുന്നതാണ് പുതിയ സംവിധാനം. യൂട്യൂബ് എന്ന വീഡിയോ പ്ലാറ്റ്ഫോമിന്‍റെ വിനിയോഗിക്കാത്ത ശേഷിയാണ് ഇതെന്ന് ടെക് വിദഗ്ധര്‍ പറയുന്നു.നിലവില്‍ പരസ്യ വരുമാനത്തിന്‍റെ ഒരു പങ്കാണ് യൂട്യൂബ് വീഡിയോ ക്രിയേറ്റര്‍മാരുമായി പങ്കുവയ്ക്കുന്നത്. പുതിയ സംവിധാനത്തില്‍ ഒരോ വില്‍പ്പനയുടെയും 30 ശതമാനം വീഡിയോ ക്രിയേറ്റര്‍മാരുമായി പങ്കിടാനാണ് യൂട്യൂബ് ആലോചിക്കുന്നത് എന്നാണ് സൂചന.