ആവശ്യമുള്ളവര്‍ക്ക് ഓണ്‍ലൈന്‍ ക്ലാസ്, അല്ലാത്തവര്‍ക്ക് സ്കൂളുകളിലെത്തിയുള്ള പഠനം എന്നിങ്ങനെ തെരഞ്ഞെടുക്കാമെന്ന നേരത്തേയുള്ള സൗകര്യം വിദ്യാഭ്യാസമന്ത്രാലയം റദ്ദാക്കുകയും ചെയ്യും. ഖത്തറിലെ സര്‍ക്കാര്‍ സ്വകാര്യ സ്കൂളുകള്‍ക്കും കിന്റര്‍ഗാര്‍ട്ടനുകള്‍ക്കും പുതിയ രീതി ബാധകമാക്കും. പുതിയ രീതി നവംബര്‍ ഒന്നുമുതല്‍ പ്രാബല്യത്തില്‍ വരും.ആദ്യസെമസ്റ്ററിന്െറ മിഡ്ടേം പരീക്ഷ കഴിയുന്നതോെടയാണിത്. സ്കൂളുകളുെട ആകെ ശേഷിയുടെ 42 ശതമാനം വിദ്യാര്‍ഥികള്‍ക്ക് സ്കൂളില്‍ എത്താനുള്ള അനുമതിയും വിദ്യാഭ്യാസ മന്ത്രാലയം നല്കി. മുമ്ബ് ഇതിനേക്കാള്‍ കുറഞ്ഞ ശതമാനം വിദ്യാര്‍ഥികള്‍ക്കുമാത്രമേ സ്കൂളുകളില്‍ എത്താന്‍ അനുമതിയുണ്ടായിരുന്നുള്ളൂ. ആഴ്ച അടിസ് ഥാനമാക്കിയായിരിക്കും വിദ്യാര്‍ഥികള്‍ക്ക് റൊട്ടേറ്റിങ് ഹാജര്‍ സംവിധാനം നടപ്പില്‍ വരുത്തുക.നവംബര്‍ ഒന്നുമുതല്‍ എല്ലാ സ്കൂളുകളിലും ഈ സമ്ബ്രദായത്തില്‍ കുട്ടികളുെട ഹാജര്‍ നിര്‍ബന്ധമാക്കുകയും ചെയ്യും. ഒക്ടോബര്‍ 25 മുതലോ നവംബര്‍ ഒന്നിന് മുേമ്ബാ ആണ് എല്ലാ സ്കൂളുകളിലും മിഡ്ടേം പരീക്ഷ അവസാനിക്കുക. ഇതിന് ശേഷം നവംബര്‍ ഒന്നുമുതല്‍ സ് കൂളുകളില് റൊട്ടേറ്റിങ് ഹാജര്‍ സംവിധാനം നിലവില്‍ വരും. ഇതിനനുസരിച്ച് മൊത്തം വിദ്യാര്ഥികളുെട എണ്ണം സ്കൂളുകള്‍ പുതിയ രീതിക്കനുസരിച്ച് വിഭജിക്കണം. ഒരു ക്ലാസില്‍ ഒരു സമയം 15 വിദ്യാര്‍ഥികളില്‍ കൂടാത്ത തരത്തിലായിരിക്കണം ഇത്. കുട്ടികള്‍ തമ്മില്‍ 1.5മീറ്റര്‍ അകലത്തില്‍ ആയിരിക്കണം എപ്പോഴും ഉണ്ടാേകണ്ടത്. മാസ്കുകള്‍ ധരിച്ചിരിക്കണം.കുട്ടികളുെട സ്കൂളിലേക്കുള്ള പ്രവേശനവും പോക്കും അധികൃതരുടെ നിയന്ത്രണത്തിലാക്കണം. ഇതടക്കമുള്ള കോവിഡ് പ്രതിരോധ നടപടികളെല്ലാം പാലിക്കുകയും വേണം.
കോവിഡ് സ്ഥിരീകരിച്ചാല്‍ ആ സ്കൂള്‍ മൊത്തം അടച്ചിടും
ഏതെങ്കിലും സ്കൂളുകളിലെ മൂന്ന് ക്ലാസ് റൂമുകളില്‍ കോവിഡ് സ്ഥിരീകരിച്ചാല്‍ ആ സ്കൂള്‍ മൊത്തം രണ്ടാഴ്ചത്തേക്ക് അടച്ചിടും. അഞ്ചുശതമാനം അധ്യാപകര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചാലും ആ സ്കൂള്‍ രണ്ടാഴ്ചത്തേക്ക് അടച്ചിടും. നേരത്തേ കോവിഡ് സ്ഥിരീകരിക്കുന്ന ക്ലാസ് റൂമുകള്‍ ഉള്ള ഭാഗം മാത്രമേ പ്രവര്‍ത്തനം നിര്‍ത്തിയിരുന്നുള്ളൂ.നവംബര്‍ ഒന്നുമുതല്‍ രാജ്യത്തെ എല്ലാ സ്കൂളുകളിലും കുട്ടികള്‍ക്ക് റോട്ടേറ്റിങ് ഹാജര്‍ സംവിധാനം വരുന്നതിേന്റയും ഹാജര്‍ നിര്ബന്ധമാക്കുന്നതിന്െറയും മുന്നോടിയായി നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാനും എച്ച് എം സി ഇന്‍ഫെക്ഷ്യസ് ഡിസീസ് മേധാവിയുമായ ഡോ. അബ്ദുല്ലതീഫ് അല്‍ ഖാല്‍ ആണ് ഇക്കാര്യം അറിയിച്ചത്. ഓണ്‍ലൈന്‍ ക്ലാസ്, അല്ലെങ്കില്‍ സ്കൂളുകളിലെത്തിയുള്ള പഠനം എന്നിങ്ങനെ തെരഞ്ഞെടുക്കാമെന്ന നേരത്തേയുള്ള സൗകര്യവും വിദ്യാഭ്യാസമന്ത്രാലയം റദ്ദാക്കി.