രാജ്യത്ത് കോവിഡ് മരണനിരക്ക് 1.12 ലക്ഷം ആയി

0

ഇതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 73 ലക്ഷം കടന്നു. 73,70,469 പേര്‍ക്കാണ് നിലവില്‍ രോഗം സ്ഥിരീകരിച്ചത്. വെള‌ളിയാഴ്‌ച 895 പേര്‍ കൊവിഡ് ബാധിച്ച്‌ മരണമടഞ്ഞതോടെ ആകെ മരണനിരക്ക് 1,12,161 ആയി. രാജ്യത്ത് 8,04,528 ആക്‌ടീവ് കേസുകളാണുള‌ളത്. 64,53,780 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.ഇന്ത്യയില്‍ കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷത്തിലെത്തിയത് ഓഗസ്‌റ്റ് 7നാണ്. 30 ലക്ഷം എത്തിയത് ഓഗസ്‌റ്റ് 23നും. സെപ്‌തംബര്‍ 5ഓടെ 40 ലക്ഷം എത്തി. പിന്നീട് സെപ്‌തംബര്‍16ന് 50 ലക്ഷം രോഗികളായി. സെപ്‌തംബര്‍ 28ഓടെ 60 ലക്ഷവും ഒക്‌ടോബര്‍ 11ഓടെ 70 ലക്ഷവും കടന്നു. 15 ലക്ഷത്തിലധികം രോഗികളുള‌ള മഹാരാഷ്‌ട്രയാണ് കൊവിഡ് രൂക്ഷമായ സംസ്ഥാനങ്ങളില്‍ ഒന്നാമത്. എന്നാല്‍ 24 മണിക്കൂറില്‍ മഹാരാഷ്‌ട്രയില്‍ 19,000 പേ‌ര്‍ രോഗമുക്തി നേടി. കര്‍ണാടകയില്‍ ഇത് 8000 ആണ്.

You might also like

Leave A Reply

Your email address will not be published.