ലോകത്ത് കൊവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം നാലു കോടി 30 ലക്ഷത്തോടടുക്കുന്നു. 4,29,46,446 പേര്‍ക്കാണ് നിലവില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. 11,54,857 പേരുടെ ജീവന് പൊലിഞ്ഞു. 3,16,73,006 പേര്‍ക്ക് അസുഖം ഭേദമായി. നിലവില്‍ 1,011,8,583 പേര് ചികിത്സയിലുണ്ട്.അമേരിക്ക (സ്ഥിരീകരിച്ചത് 88,27,932), ഇന്ത്യ (78,63,892), ബ്രസീല്‍ (53,81,224), റഷ്യ (14,97,167), സ്പെയിന് (11,10,372), ഫ്രാന്‍സ് (10,86,497), അര്‍ജന്റീന (10,81,336), കൊളംബിയ (10,07,711) എന്നിങ്ങനെയാണ് കൊവിഡ് ഏറ്റവും കൂടുതല്‍ രൂക്ഷമായ രാജ്യങ്ങളിലെ കണക്ക്.