ഷാര്‍ജ കിരീടാവകാശിയും ഉപഭരണാധികാരിയുമായ ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമിയുടെ നിര്‍ദേശപ്രകാരം ഷാര്‍ജ എക്സിക്യൂട്ടീവ് കൗണ്‍സില്‍ ആണ് സാമൂഹികപരിപാടികള്‍ പുനരാരംഭിക്കാന്‍ അനുമതി നല്‍കിയത്.പരിപാടികള്‍ നടത്തുന്നത് വീട്ടിലാണെങ്കില്‍ അടുത്തുള്ള സബര്‍ബാന്‍ കൗണ്‍സിലില്‍നിന്ന് അനുമതി തേടിയിരിക്കണം.പങ്കെടുക്കുന്ന എല്ലാവരുടെയും ആരോഗ്യസുരക്ഷ ഉറപ്പുവരുത്തുന്ന പ്രതിരോധനടപടികള്‍ എടുത്തിരിക്കണം.കര്‍ശന കോവിഡ് സുരക്ഷാമാര്‍ഗനിര്‍ദേശങ്ങളോടെ ദുബായില്‍ വിവാഹം പോലുള്ള സാമൂഹികപരിപാടികള്‍ നടത്താന്‍ അധികൃതര്‍ ഒക്ടോബര്‍ 22 മുതല്‍ അനുമതി നല്‍കിയിരുന്നു. ടെന്റുകളിലും വീടുകളിലും 30 പേരെയും ഓരോ ഹാളിലും പരമാവധി 200 പേരെയും അനുവദിക്കും. ഒന്നരമീറ്റര്‍വരെ സാമൂഹിക അകലം പാലിക്കണം.അതേസമയം ഇവന്റുകള്‍ നാലുമണിക്കൂറില്‍ കൂടുതല്‍ പാടില്ല.പങ്കെടുക്കുന്നവര്‍ എല്ലായ്‌പ്പോഴും മുഖാവരണം ധരിച്ചിരിക്കണം.