ഷാര്‍ജ സ്​റ്റേഡിയത്തിനടുത്ത്​​ ഡ്രൈവ്​ ചെയ്യുന്നവര്‍ ശ്രദ്ധിക്കുക

0

എ.ബി ഡിവില്ലിയേഴ്​സ്​ ത​െന്‍റ വിശ്വരൂപം പുറത്തെടുത്ത ദിവസമായിരുന്നു തിങ്കളാഴ്​ചത്തേത്​. 33 പന്തില്‍ നിന്നും 73 റണ്‍സെടുത്ത ഡിവില്ലിയേഴ്​സി​െന്‍റ മികവില്‍ റോയല്‍ ചാ​ലഞ്ചേഴ്​സ്​ ബാംഗ്ലൂര്‍ കൊല്‍കത്ത നൈറ്റ്​ റൈഡേഴ്​സിനെ 82 റണ്‍സിന്​ തകര്‍ത്തിരുന്നു.അഞ്ചു ബൗണ്ടറികളും ആറുസിക്​സറുമാണ്​ എ.ബി.ഡിയുടെ ബാറ്റില്‍ നിന്നും പിറന്നത്​. അതില്‍ തന്നെ രണ്ടുസിക്​സറുകള്‍ പറന്നിറങ്ങിയത്​ ഷാര്‍ജ സ്​റ്റേഡിയത്തിന്​ സമീപത്തുള്ള റോഡിലേക്കാണ്​. പന്ത്​ ഓടിക്കൊണ്ടിരുന്ന കാറുകളില്‍ പതിക്കുകയും ചെയ്​തു.നേരിട്ട്​ പതിക്കാതെ നിലത്ത്​ പിച്ച്‌​ ചെയ്​ത്​ പതിച്ചതിനാല്‍ കാറിന്​ അപകടമൊന്നും പറ്റിയിട്ടില്ല. സംഭവത്തി​െന്‍റ വിഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്​. റോഡില്‍ പന്തുപിടിച്ചുനില്‍ക്കുന്ന ബാല​െന്‍റ ചിത്രവും സമൂഹമാധ്യമങ്ങളില്‍ പറന്നുനടക്കുന്നുണ്ട്​.

സിക്​സറുകളുടെ ദൂരത്തേക്കാളും ഷാര്‍ജ സ്​റ്റേഡിയത്തി​െന്‍റ രൂപകല്‍പ്പനയാണ്​ പന്തുകളെ റോഡിലെത്തിക്കുന്നത്​. ഗാലറിയുടെ മേല്‍ക്കൂരക്ക്​ ഉയരം കുറവായതിനാല്‍ റൂഫില്‍ പതിക്കുന്ന സിക്​സറുകള്‍ വേഗത്തില്‍ റോഡിലേക്ക്​ വീഴും. മുമ്ബ്​ മഹേന്ദ്രസിങ്​ ധോണി അടിച്ച പന്ത്​ റോഡിലൂടെ പോയിരുന്ന വഴിപോക്കന്​ കിട്ടിയിരുന്നു. എന്തായാലും ഷാര്‍ജ സ്​റ്റേഡിയത്തില്‍ കളി നടക്കുന്ന ദിവസം റോഡിലൂടെ പോകുന്നവര്‍ ഒന്ന്​ ശ്രദ്ധിക്കുന്നത്​ നന്നാകും. പ്രത്യേകിച്ചും ഡിവില്ലിയേഴ്​സിനെപ്പോലുള്ള ഹിറ്റര്‍മാര്‍ ബാറ്റ്​ചെയ്യു​േമ്ബാള്‍.

You might also like

Leave A Reply

Your email address will not be published.