സംസ്ഥാനത്ത് കോവിഡ് വ്യാപന പശ്ചാതലത്തില്‍ ടിക്കറ്റ് കൗണ്ടറുകളിലെ തിരക്കും സമ്ബര്‍ക്കവും ഒഴിവാക്കാന്‍ ലക്ഷ്യമിട്ടുകൊണ്ട് പുതിയ ഇ-ടിക്കറ്റുകള്‍ അവതരിപ്പിച്ചിരിച്ച്‌ കൊച്ചി മെട്രോ

0

കോവിഡ് പ്രതിരോധനത്തിന്റെ ഭാഗമാണ് കൊച്ചി മെട്രോയുടെ പുതിയ സംവിധാനം. കൊച്ചി വണ്‍ ആപ്ലിക്കേഷനിലാണ് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുക. ടിക്കറ്റുകള്‍ ഓണ്‍ലൈനായി യാത്രക്കാര്‍ക്ക് ബുക്ക് ചെയ്യാം.യാത്ര ആരംഭിക്കുന്ന സ്റ്റേഷനും ഇറങ്ങേണ്ട സ്റ്റേഷനും കൊച്ചി വണ്‍ മൊബൈല്‍ ആപ്ലിക്കേഷനില്‍ എന്റര്‍ ചെയ്യുക. ഉടന്‍ യാത്രയുടെ വിശദാംശങ്ങളും ടിക്കറ്റ് നിരക്കും സ്ക്രീനില്‍ തെളിയും. കൊച്ചി വണ്‍ കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് കാര്‍ഡ് ഉപയോഗിച്ച്‌ പണം അടയ്ക്കാം. കാര്‍ഡ് ഇല്ലാത്ത ഉപഭോക്താക്കള്‍ക്ക് ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ ഉപയോഗിക്കാം. പണമടച്ചു കഴിയുമ്ബോള്‍ ക്യു ആര്‍ കോഡ് സഹിതം ടിക്കറ്റിന്റെ വിശദാംശങ്ങള്‍ ആപ്പില്‍ ലഭിക്കും. മെട്രോ പ്ലാറ്റ്ഫോമിലേക്ക് ഉള്ള ഓട്ടോമാറ്റിക് ഗേറ്റുകളില്‍ ക്യൂ ആര്‍ കോഡ് സ്കാന്‍ ചെയ്താണ് യാത്രക്കാര്‍ അകത്ത് പ്രവേശിക്കേണ്ടത്.ഇത്തരം സംവിധാനങ്ങള്‍ യാത്രക്കാരും മെട്രോ ജീവനക്കാരും തമ്മില്‍ സമ്ബര്‍ക്കം ഉണ്ടാകുന്ന സാഹചര്യം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയും. എന്നാല്‍ ഒരു മൊബൈല്‍ അക്കൗണ്ടില്‍ നിന്ന് ഒരു ടിക്കറ്റ് മാത്രമാണ് ബുക്ക് ചെയ്യാന്‍ സാധിക്കുക. ഒരു അക്കൗണ്ടില്‍ നിന്ന് കൂടുതല്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ സാധിക്കുന്ന സംവിധാനം ഉടന്‍ ഏര്‍പ്പെടുത്തണമെന്നാണ് കെഎംആര്‍എല്‍ അധികൃതര്‍ അറിയിച്ചത്. യാത്രക്കാരും മെട്രോ ജീവനക്കാരും തമ്മില്‍ സമ്ബര്‍ക്കം ഉണ്ടാകുന്ന സാഹചര്യം പൂര്‍ണ്ണമായും ഒഴിവാക്കാന്‍ പുതിയ സംവിധാനത്തിലൂടെ കഴിയും.

You might also like

Leave A Reply

Your email address will not be published.