കരിങ്ങാച്ചിറ – കുണ്ടന്നൂര്‍ – ഇടപ്പള്ളി – ആലുവ വരെ നിലവില്‍ പ്രകൃതി വാതക പൈപ്പ് ലൈന്‍ ലഭ്യമാണ്. ഇത് അങ്കമാലിയിലേക്കും പെരുമ്ബാവൂരിലേക്കും കോലഞ്ചേരിയിലേക്കും വ്യാപിപ്പിക്കാനാണ് തീരുമാനം.
തൃക്കാക്കര മുനിസിപ്പാലിറ്റിയില്‍ 2500 വീടുകളില്‍ നിലവില്‍ ഗ്യാസ് ലഭിച്ചു തുടങ്ങിയിട്ടുണ്ട്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് ഒരു യൂണിറ്റിന് 752.92 രൂപയാണ് വില. വാണിജ്യ ഉപഭോക്താക്കള്‍ക്ക് 850.33 രൂപയും വ്യാവസായിക ഉപഭോക്താക്കള്‍ക്ക് 720.72 രൂപയുമാണ് ഈടാക്കുന്നത്.
നാലു പേരടങ്ങുന്ന ഒരു കുടുംബത്തില്‍ ശരാശരി പ്രതിമാസ പ്രകൃതി വാതകത്തിന്റെ ഉപയോഗം 0.4 യൂണിറ്റ് ആയാണ് കണക്കാക്കിയിരിക്കുന്നത്. ഇതു പ്രകാരം 300 രൂപയാണ് ഒരു കുടുംബത്തിന് മാസം ചെലവ് വരിക. പദ്ധതി പ്രാവര്‍ത്തികമാകുന്നതോടെ 24 മണിക്കൂറും പ്രകൃതി വാതകം ആവശ്യാനുസരണം ലഭിക്കും.പദ്ധതി നടത്തിപ്പിന് അനുവാദം നല്‍കാത്ത നഗരസഭകളോട് 21 ദിവസത്തിനകം തീരുമാനമെടുക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ രണ്ടു ദിവസത്തിനകം സര്‍ക്കാരിനെ കാര്യം രേഖാമൂലം അറിയിക്കാനും കര്‍ശന നിര്‍ദ്ദേശം നല്‍കി.